ദുബായ് : കേരളത്തില്‍ ആദ്യമായി മത ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് മുന്നിട്ടിറങ്ങിയ കടമേരി റഹ്മാനിയ്യ അറബിക് കോളജ് 40ാം വര്‍ഷത്തിലേക്ക് പ്രവേശിക്കവെ സ്ഥാപനത്തിന്റെ പുരോഗതിയില്‍ ഏറെ പങ്ക് വഹിച്ച യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി പുതു വര്‍ഷത്തില്‍ പുതുമകളാര്‍ന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ആയി രംഗത്തിറങ്ങുന്നു എന്ന് അറിയിച്ചു. കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പണ്ഡിതനും ആയ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന 22ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആണ് നൂതന പദ്ധതികളുടെ ആസൂത്രണത്തിനും വിപുലമായ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചത്. തുടര്‍ന്ന് പുതു വര്‍ഷത്തിലെ ഭാരവാഹികളേയും പ്രഖ്യാപിച്ചു.
പ്രസിഡന്റ് കാട്ടില്‍ അമ്മദ് ഹാജി, വര്‍ക്കിങ് പ്രസി. എ. ബി. അബ്ദുല്ല ഹാജി, ജന. സെക്രട്ടറി പി. കെ. അബ്ദുള്‍ കരീം, ട്രഷറര്‍ കടോളി അഹ്മദ്, ഓര്‍ഗ. സെക്രട്ടറിമാര്‍ അബൂബക്കര്‍ കുറ്റിക്കണ്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഹക്കീം ഫൈസി, വൈ. പ്രസിഡന്റുമാര്‍ വെള്ളിലാട്ട് അബ്ദുല്ല, എ. ടി. ഇബ്രാഹിം ഹാജി, കടോളി അബൂബക്കര്‍, കെ. കുഞ്ഞബ്ദുല്ല, വലിയാണ്ടി അബ്ദുല്ല, ചാലില്‍ ഹസ്സന്‍, കുറ്റിക്കണ്ടി ഇബ്രാഹിം, ജോ. സെക്രട്ടറിമാര്‍ പാറക്കല്‍ മുഹമ്മദ്, അബ്ദുല്ല റഹ്മാനി, മൊയ്തു അരൂര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.