മുസ്വഫ എസ്. വൈ. എസ്. കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബി ദിന ആഘോഷ പരിപാടികള്‍ റഹ്‌മത്തുല്‍ ലില്‍ ആലമീന്‍ അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്. വൈ. എസ്. ആസ്ഥാനമായ വാദി ഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. വര്‍കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്‌ദുല്ല കുട്ടി ഹാജി ചെയര്‍മാന്‍ , ബഷീര്‍ പി. ബി. വെള്ളറക്കാട് ജനറല്‍ കണ്‍വീനര്‍, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
മീലാദ് പ്രഭാഷണങ്ങള്‍, മൗലിദ് മജ്‌ലിസുകള്‍, ബുര്‍ദ ആസ്വാദന വേദി, മദ്‌ഹ് ഗാന മത്സരം, ജനറല്‍ ക്വിസ്, കുടുംബ സംഗമം, വനിതാ ക്വിസ്, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി. സി. ഡി. വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദുആ സമ്മേളനം, അന്ന ദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്‍, യു. എ. ഇ. യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.
മീലാദ് ഫെസ്റ്റ് 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 02-5523491 055-9134144 050-6720786
– അബു ബക്കര്‍, ഓമച്ചപ്പുഴ