ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
– സി.എ. മധുസൂദനന്‍ പി., ദുബായ്


ഖത്തര്‍ : കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്‍കുന്ന തുക നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2000-ാം ആണ്ടില്‍ പദ്ധതി തുടങ്ങിയത് മരണമടഞ്ഞ മെമ്പര്‍മാരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കി ക്കൊണ്ടാണ്. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ ഈ തുക നാല് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
ദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ആസിയാന്‍ കരാറിനെ ക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 വെള്ളിയാഴ്ച, 5.30-ന് ദുബായ് ഗിസൈസിലുള്ള റോയല്‍ അപ്പാര്ട്ട്മെന്റ്സിലെ കോഫി ഷോപ്പ് ആഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സെമിനാറില്‍, പ്രദോഷ് കുമാര്‍ സ്വാഗത പ്രസംഗവും, ഡോ. അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണവും നടത്തി.
മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും യു. എ. ഇ. കെ. എം. സി. സി. ട്രഷററുമായ കെ. ഹസന്‍ കുട്ടിക്ക് ഷാര്‍ജ കെ. എം. സി. സി. ഇന്ത്യന്‍ അസോസിയേഷനില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഹസന്‍ കുട്ടിക്ക് ഹാഷിം നൂഞ്ഞേരി ഉപഹാരം നല്കി.
വിജ്ഞാനത്തിന്റെ സാഗരവും, തത്വ ജ്ഞാനിയുമായിരുന്നു സി. എച്ച്. മുഹമ്മദ് കോയയെന്നും, സമുദായത്തിന് ഊര്‍ജം കൊടുക്കുകയും, വിമര്‍ശിക്കുന്നവര്‍ക്ക് നര്‍മത്തില്‍ മറുപടി പറഞ്ഞ് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തി ന്റേതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ പറഞ്ഞു.






