മസ്ക്കറ്റ് : ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്ന് പറയാന്‍ കെല്‍പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ് ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന് റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നേഷണല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക് തള്ളപ്പെട്ട ദുരിത ബാല്യത്തിന് വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട് ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക് ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക് രോഗികള്‍ക്കായ് ഒരുക്കിയ ഡയബറ്റിക് ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
– കെ. എം. മജീദ്


തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് യു. എ. ഇ. കമ്മിറ്റി ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സംസാരിക്കുന്നു.

ജിദ്ദ : സ്വയംകൃത അനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാ വിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്ത നത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണ ങ്ങളാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി. എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു.
വയനാട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മ “പ്രവാസി വയനാട് അബുദാബി” യുടെ പത്താം വാര്‍ഷികത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മൂന്നു ഭാഗങ്ങളിലായി ഒരുക്കുന്ന സ്മരണികയില്‍, വയനാടിന്‍റെ ഭൂപ്രകൃതി, ചരിത്രം, സമകാലിക സംഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി, മലയാള നാടിന് വയനാട് ജില്ലയുടെ സംഭാവനകളെ പുതു തലമുറക്കു പരിചയപ്പെടുത്തുക വഴി ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കൂടി ഉപകാരപ്രദമാവുന്ന ഒന്നാം ഭാഗവും, പ്രവാസികളായി ലോകത്തിന്‍റെ വിവിധ കോണുകളില്‍ കഴിയുന്ന വയനാട്ടുകാരുടെ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഭാഗവും, പ്രഗല്‍ഭരായ എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ ത്തകരുടേയും രചനകള്‍ക്കായി മൂന്നാം ഭാഗവും ഒരുക്കുന്നു.





