ദുബായ് : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ ഹൈസ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര അഹിംസാ ദിന പരിപാടികള്‍ ദുബായ് ഊദ് മേത്തയിലുള്ള ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. റാസ് അല്‍ ഖൈമ ഫ്രീ സോണ്‍ ചെയര്‍മാന്‍ ഷെയ്ക്ക് ഫൈസല്‍ ബിന്‍ സഖ്‌ര്‍ അല്‍ ഖാസിമി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. യു.എ.ഇ. ജനത സമാധാനത്തില്‍ അടിയുറച്ചു വിശ്വസി ക്കുന്നവരാണ്. ഇന്ത്യാക്കാരെ പൊലെ തന്നെ തങ്ങളും ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ട വരാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ ത്തിനായി സമാധാന ത്തിന്റെയും സഹിഷ്ണു തയുടെയും മാര്‍ഗ്ഗത്തിലൂടെ ഒരു വന്‍ ജനകീയ മുന്നേറ്റം നയിച്ച ആദര്‍ശ ധീരനായ മഹാത്മാവ് എന്നും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണ് എന്നും ഷെയ്‌ക്ക് ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.
ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖാപിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ 22 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായിരുന്നു. ഇത്രയധികം ലോക രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഇത്തരമൊരു ലോക സമ്മേളനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ആണവ ഭീഷണി ലോകത്തെ ആശങ്കയില്‍ ആഴ്‌ത്തുകയും, അധികാര കിട മത്സരങ്ങളും സംഘര്‍ഷങ്ങളും ലോക സമാധാനത്തെ അപകടപ്പെ ടുത്തുകയും ചെയ്യുന്ന ഇന്ന്, ഗാന്ധിജിയുടെ അഹിംസാ ദര്‍ശനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു.
താന്‍സാനിയ, ഈജിപ്റ്റ്, ഫ്രഞ്ച്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംസാരിച്ചു.
ഗാന്ധിജി സംഘടിപ്പിച്ചിരുന്ന യോഗങ്ങളെ അനുസ്മരിപ്പിക്കുമാറ് വിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ് ഗീത എന്നിവയിലെ സൂക്തങ്ങള്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൊല്ലി കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനങ്ങളും, നൃത്തങ്ങളും, ഗാന്ധിജിയെ കുറിച്ചുള്ള ഒരു ദൃശ്യ കലാ അവതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
പ്രസ്തുത സംഗമത്തില്‍ സലഫി ടൈംസ് – വായനക്കൂട്ടം അഖിലേന്ത്യാ സ്ത്രീ ധന വിരുദ്ധ മുന്നേറ്റം കൂട്ടായ്മയും സജീവമായി പങ്കെടുത്തു.
– ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
ഫോട്ടോ : കമാല്‍ കാസിം, ദുബായ്
- രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം
- ലോക അഹിംസാ ദിനത്തില്‍ വായനക്കൂട്ടം പങ്ക് ചേരുന്നു