ഫൈസല്‍ ബിന്‍ അഹ്‌മദ്, ജലീല്‍ പട്ടാമ്പി എന്നിവര്‍ ചിരന്തന അവാര്‍ഡ് ഏറ്റ് വാങ്ങി

October 31st, 2009

jaleel-pattambi-faisal-bin-ahmedദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ്‌മദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. നടന്‍ ജഗതി ശ്രീകുമാറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്.
 
മലബാര്‍ ഗോള്‍ഡ് മാനേജര്‍ പി. സക്കീര്‍ ജേതാക്കളെ സ്വര്‍ണ മെഡല്‍ അണിയിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മമ്മിയൂര്‍, റീന ടീച്ചര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, കെ. എം. അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ. ടി. പി. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ചിരന്തന കലാ വേദിയുടെ ഗാന മേളയും അരങ്ങേറി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരുവത്ത് രാമനെ അനുസ്മരിച്ചു

October 26th, 2009

theruvath-ramanദുബായ് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപ ത്തിന്റെ സ്ഥാപകനും മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ആചാര്യ സ്ഥാനീയനുമായ തെരുവത്ത് രാമനെ ദുബായില്‍ അനുസ്മരിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക, കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറം (ദുബായ് വായനക്കൂട്ടം), മലയാള സാഹിത്യ വേദി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുസ്മരണ യോഗത്തില്‍ സലഫി ടൈംസ് പത്രാധിപര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു.
 

theruvath-raman-dubai

ഭാസ്ക്കര പൊതുവാള്‍ തെരുവത്ത് രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കെ.എ. ജബ്ബാരി, പുന്നക്കന്‍ മുഹമ്മദലി, ജാനകിയമ്മ‍, ബഷീര്‍ തിക്കൊടി, നാസര്‍ പരദേശി, സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ വേദിയില്‍. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
യു. എ. ഇ. സന്ദര്‍ശിക്കുന്ന മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചിലരുടെ അസാന്നിദ്ധ്യം സാന്നിദ്ധ്യമാണെന്നും, ആ അസാന്നിദ്ധ്യമാണ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് തെരുവത്ത് രാമന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്ര പ്രവര്‍ത്തനത്തെ ജീര്‍ണ്ണത യിലേക്ക് നയിച്ച പുതിയ കാലത്തെ കോട്ടുധാരികളായ പത്ര – മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദമാണ്, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാമനെ പോലുള്ളവരുടെ പത്ര പ്രവര്‍ത്തനം. “പ്രദീപം” പോലുള്ള സായഹ്ന പത്രങ്ങള്‍ ഉയര്‍ത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെയും സാംസ്ക്കാരിക ജീര്‍ണ്ണതക്ക് എതിരെയും ഉള്ള കാഹളം, എന്നും മലയാള പത്ര – മാധ്യമ പ്രവര്‍ത്തനത്തിന് വഴി കാട്ടി ആയിരുന്നു എന്ന് ഭാസ്ക്കര പൊതുവാള്‍ പറഞ്ഞു.
 
ചിരന്തന സാംസ്ക്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി, സാമൂഹ്യ സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കെ. എം. സി. സി. സെന്‍‌ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞ്, ദുബായ് വയനക്കൂട്ടം സെക്രട്ടറി ഹബീബ് തലശ്ശേരി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ പരദേശി എന്നിവര്‍ തെരുവത്ത് രാമനെ അനുസ്മരിച്ച് സംസാരിച്ചു.
 
മലയാള സാഹിത്യ വേദി പ്രസിഡണ്ടും എഴുത്തുകാരനുമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം സ്വാഗതം പറഞ്ഞു.
 
പ്രവാസ കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്ന് ആദരാഞ്ജലി” എന്ന കവിത കവി തന്നെ ആലപിച്ചത് പുതുമയുള്ള അനുഭവമായി.
 
ഓള്‍ കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. യു. പ്രകാശന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, കെ. എം. സി. സി. കൈപ്പമംഗലം മണ്ഡലം ജന. സെക്രട്ടറി ഉബൈദ് കൈപ്പമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം സെക്രട്ടറി മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദി പറഞ്ഞു.
 
യു.എ.ഇ. യില്‍ ഹ്രസ്വ കാല സന്ദര്‍ശനത്തിനായി എത്തി മലയാളി സദസ്സുകളെ ഏറെ പരിപോഷിപ്പിക്കുകയും ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഭാസ്ക്കര പൊതുവാളിനെ ചടങ്ങിനോട നുബന്ധിച്ച് ബഷീര്‍ തിക്കൊടി പൊന്നാട അണിയിക്കുകയും സ്നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുകയും ചെയ്തു.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ..എസ്.സി. പുതിയ വനിതാ കമ്മിറ്റി

October 26th, 2009

 

Abudhabi_KSC_Ladies_Wing

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി (2009 – 2010): ഇരിക്കുന്നവര്‍ ഇടത്തു നിന്ന്‌: ഷീജ താജുദ്ദീന്‍, പ്രീത പ്രകാശ്‌, അനിത കലാം (ജോ. കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (കണ്‍വീനര്‍), ഷാഹിധനി വാസു (ജോ. കണ്‍വീനര്‍), ബിന്ദു രാജീവ്‌, പ്രീത നാരായണന്‍, ബേനസീര്‍ ആസിഫ്‌. നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്‌: ലൈല അഷറഫ്‌, ഫൗസിയ ഗഫൂര്‍, മര്‍ഫി ലത്തീഫ്‌, അനന്തലക്ഷ്മി മുഹമ്മദ്‌ ഷെയറെഫ്‌, ഡാലി വിജു, രേണുക എസ്‌. കുട്ടി, ഷക്കീല സുബൈര്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആത്മാര്‍ത്ഥമായ ആരാധന അര്‍ത്ഥവത്താവുന്നു : മാര്‍ കൂറിലോസ്

October 26th, 2009

/mar-kuriloseസത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുമ്പോഴാണ് ആരാധന അര്‍ത്ഥവത്തായി തീരുന്നതെന്ന് മാര്‍ത്തോമ്മാ സഭ കൊച്ചി – കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂയാക്കീം മാര്‍ കൂറിലോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ കണ്‍‌വന്‍ഷനില്‍ ആമുഖ പ്രഭാഷണം നടത്തി കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. ഡോ. പി. പി. തോമസ് കണ്‍‌വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. വി കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ജോണ്‍ ജോര്‍ജ്ജ്, മുന്‍ വികാരി റവ. ജോസഫ് വര്‍ഗ്ഗീസ്, റവ. സഖറിയ അലക്സാണ്ടര്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി ഫിലിപ്പ് ഈശോ എന്നിവര്‍ വിവിധ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
 
പാരീഷ് മിഷന്‍ പ്രസിദ്ധീകരിക്കുന്ന ദേവ സ്തുതി എന്ന പാട്ടു പുസ്തകത്തിന്റെ പ്രകാശനം ഡോ. യൂയാക്കീം മാര്‍ കൂറിലോസ് നിര്‍‌വ്വഹിച്ചു.
 
അഭിജിത് പാറയില്‍, എരവിപേരൂര്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ ഓണം ഈദ് കാര്‍ണിവല്‍

October 25th, 2009

ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വെണ്മ ഓണം ഈദ് കാര്‍ണിവല്‍’ ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ ഓണം ഈദ് കാര്‍ ണിവലില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
വിവരങ്ങള്‍ക്ക് വിളിക്കുക 050 54 59 641 visit: www.venma.info
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 9 of 58« First...7891011...203040...Last »

« Previous Page« Previous « ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണം ആഘോഷിച്ചു
Next »Next Page » ആത്മാര്‍ത്ഥമായ ആരാധന അര്‍ത്ഥവത്താവുന്നു : മാര്‍ കൂറിലോസ് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine