‘നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി കൂട്ടായ്മയായ ‘കോട്ടോല്‍ പ്രവാസി സംഗമം’ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ബര്‍ ദുബായിലെ അല്‍ റഫാ ക്ലിനിക്കിനു സമീപത്തെ എവറസ്റ്റ് ഇന്റര്‍ നാഷനല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോട്ടോല്‍ – കരിക്കാട് നിവാസികള്‍ക്കും പരിസര പ്രദേശത്തെ പ്രവാസികള്‍ക്കും പരിപാടി യിലേക്ക് സ്വാഗതം എന്ന് ഭാരവാഹികള്‍ അറിയിച്ചു. വാഹന സൌകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബഷീര്‍ വി. കെ. ദുബായ് 050 97 67 277, നിയാസ് ഷാര്‍ജ 050 85 75 454, വിനോദ് കരിക്കാട് അബുദാബി 050 59 13 298 എന്നിവരെ ബന്ധപ്പെടാം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അബുദാബി: നൂതന സംരംഭങ്ങളിലൂടെ അബുദാബി മലയാളി സമൂഹത്തിന് എന്നും പുതുമയാര്‍ന്ന പരിപാടികള്‍ സംഭാവന ചെയ്തിട്ടുള്ള അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നാളെ വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ മറ്റൊരു കലാ വിരുന്നൊരുക്കുന്നു.
അബുദാബി : അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ ഇന്ത്യയിലെ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദ പണ്ഠിതനു മായ പാസ്റ്റര്‍ മത്തായി പുന്നൂസ് “പുതിയ യറുശലേം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. നവംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഈദ് ഓണം ആഘോഷങ്ങള്‍ എന്‍. പി. സി. സി. ക്യാമ്പില്‍ നടന്നു. എന്‍. പി. സി. സി. യിലെ കലാ കാരന്‍മാര്‍ ഒരുക്കിയ ഘോഷയാത്ര യോടെ തുടങ്ങിയ പരിപാടികളില്‍ മഹാ ബലിയെ കൂടാതെ മഹേഷ് നേതൃത്വം നല്‍കിയ ചെണ്ട മേളം, പുലിക്കളി, കരടി കളി, പൂക്കാവടി, കുമ്മാട്ടി, തെയ്യം, അമ്മന്‍ കുടം, എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് “ഈദ് ഓണം സൌഹൃദ സംഗമം” സഫറുള്ള പാലപ്പെട്ടി (ജോ.സിക്രട്ടറി കേരളാ സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു. രാമ റാവു ആശംസാ പ്രസംഗം നടത്തി. കൈരളി കള്‍ചറല്‍ ഫോറം സിക്രട്ടറി അനില്‍ സ്വാഗതവും, പ്രസിഡന്റ് ടെറന്‍സ് ഗോമസ് നന്ദിയും പറഞ്ഞു. പിന്നീട് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.











