കെ.എം.സി.സി. കുടുംബ സംഗമം

November 23rd, 2009

kmcc-dubaiദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘കുടുംബ സംഗമം 2009 ‘ എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.
 

ca-rasheed

 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ടി. വി. ചന്ദ്രനുമായി സംവാദം

November 20th, 2009

tv-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ “സിനിമ – കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്‌, ബര്‍ ദുബായ്‌ എവറസ്റ്റ്‌ ഇന്റ്ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ പ്രമുഖ മലയാളം സിനിമാ സംവിധായകന്‍ ടി. വി. ചന്ദ്രന്‍ പങ്കെടുത്തു സംസാരിച്ചു.
 
അനീതി നിറഞ്ഞ വ്യവസ്ഥിതി ക്കെതിരെയുള്ള സമരമാണ്‌ തന്റെ ഓരോ സിനിമകളെന്നും, ആ സമരം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ടി. വി. ചന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങളുമായി സംവദിക്കുക എന്നതാണ്‌ സിനിമയിലൂടെ താന്‍ നടത്തുന്ന ദൌത്യം. ഇത്തരം സംവാദ ശ്രമങ്ങളെ പ്രതിരോധിക്കുന്ന പ്രതിലോമ ചിന്തകള്‍ സമൂഹത്തില്‍ ശക്തി യാര്‍ജ്ജിക്കു ന്നതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗരൂക രാകേണ്ടതു ണ്ടെന്ന്‌ അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
 
സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വത്സലന്‍ കനാറ മോഡറേറ്ററുമായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും പന്നി പനി ബോധവല്‍ക്കരണ സെമിനാറും

November 16th, 2009

thrissur-pravasi-koottaymaറിയാദ് : തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും എച്ച് 1 എന്‍ 1 ബോധ വല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. നവംബര്‍ 12ന് റിയാദിലെ നസീം അല്‍ റാഈദ് ഇസ്തിരാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ ഇലസ്ട്രേഷന്‍ വകുപ്പ് മേധാവിയായ ഡോ. എം. ഗോപാലന്‍ എച്ച് 1 എന്‍ 1 ബോധവല്‍ക്കരണ ക്ലാസെടുത്തു. ഇദ്ദേഹം കഴിഞ്ഞ ഒന്‍പതു മാസമായി ബാദിയയിലെ അല്‍ ഷാദെന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
 
എച്ച് 1 എന്‍ 1 പനിയുടെ ഉല്‍ഭവത്തെ കുറിച്ചും, പനിക്കെതിരെ യുള്ള പ്രതിരോധ കുത്തിവെപ്പ് റിയാദില്‍ എവിടെയെല്ലാം ലഭ്യമാണ് എന്നും, ഈ പകര്‍ച്ച വ്യാധി പിടിപെടാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍‌കരുതലുകളെ കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി.
 
പ്രവാസികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന അലര്‍ജി സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് വ്യക്തമായ അറിവു ലഭിക്കുന്നതിന് ഈ പരിപാടി സഹായിച്ചു. തുടര്‍ന്നു സദസ്യരുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറഞ്ഞു.
 
മലപ്പുറം, അരീക്കോട് കടത്തു വഞ്ചി മറിഞ്ഞു മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രമുഖ പൊതു പ്രവര്‍ത്തകന്‍ ഡോ. സി. ആര്‍. സോമനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച യോഗത്തില്‍, ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്നും വെല്‍ഫെയര്‍ ഫണ്ട് ഇനത്തില്‍ വന്ന വന്‍ വര്‍ദ്ധനക്കെതിരെയും എയര്‍ ഇന്ത്യയുടെ മസ്കറ്റ് വഴി കൊച്ചിയിലേക്കുള്ള സര്‍വീസിനെതിരെയും ശ്രീ റസാഖ് ചാവക്കാട് പ്രമേയം അവതരിപ്പിച്ചു. ഇത്തരം നടപടികള്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ശ്രീ ജമാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുനില്‍ മേനോന്‍ സ്വാഗതവും ശ്രീ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
 
വൈകീട്ട് 7 മണിയോടെ ആരംഭിച്ച യോഗം രാത്രി 1 മണി വരെ നീണ്ടു നിന്നു. വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
 
ഷെറീഫ്, ദമ്മാം
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വായനക്കൂട്ടം ശിശുദിനം ആഘോഷിക്കുന്നു

November 13th, 2009

chacha-nehru-childrens-dayദുബായ് : കുട്ടികള്‍ സ്നേഹപൂര്‍വ്വം ചാച്ചാ നെഹ്രു എന്ന് വിളിക്കുന്ന രാഷ്ട്ര ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ 120-‍ാം ജന്മ ദിനമായ നവംബര്‍ 14ന് ദുബായ് വായനക്കൂട്ടം (കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സ്വതന്ത്ര പത്രികയായ സലഫി ടൈംസ് (www.salafitimes.com) എന്നീ കൂട്ടയ്മകള്‍ സംയുക്തമായി ശിശുദിനം ആഘോഷിക്കുന്നു. നവംബര്‍ 14 ശനിയാഴ്‌ച്ച വൈകീട്ട് 7 മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. സലഫി ടൈംസ് രജത ജൂബിലി യോടനുബന്ധിച്ച് വായനാ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രസ്തുത ആഘോഷം.
 
ചങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി സ്മാരക പുരസ്ക്കാര ജേതാവ് ആല്‍ബര്‍ട്ട് അലക്സ്, ചിരന്തന മാധ്യമ പുരസ്കാര ജേതാക്കളായ ജലീല്‍ പട്ടാമ്പി, ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ക്ക് ഇതോടനുബന്ധിച്ച് സ്വീകരണവും നല്‍കുന്നതാണ്.
 
കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തന മികവിന് നല്‍കി വരുന്ന സഹൃദയ പുരസ്കാരങ്ങളില്‍, പരിസ്ഥിതി പത്ര പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ലഭിച്ച e പത്രം കോളമിസ്റ്റും, പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവക്കുള്ള പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും.
 

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുള്‍ സമദ് സംഗമം ഉല്‍ഘാടനം ചെയ്യും. മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, കോഴിക്കോട് ജില്ലാ ശിശു ക്ഷേമ സമിതിയുടെ മുന്‍ ചെയര്‍മാനും ആയിരുന്ന അഡ്വ. മുഹമ്മദ് സാജിദ് പി. ഐക്യ രാഷ്ട്ര സഭാ ബാലാവകാശ പ്രഖ്യാപന പത്രിക യെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.
 
കഴിഞ്ഞ ദിവസം ദുബായ് പോലീസിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സെമിനാറില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത് സംസാരിച്ച ഒരേ ഒരു പ്രതിനിധി ആണ് അഡ്വ. മുഹമ്മദ് സാജിദ് പി.
 
മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍‌വീനര്‍ ബഷീര്‍ മാമ്പ്രയുമായി 050 9487669 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട്

November 8th, 2009

table-tennis-trainer-robotമസ്ക്കറ്റ് : ഒമാനിലെ തായ്പേയ് ഇകൊണോമിക്ക് കള്‍ച്ചറല്‍ ഓഫീസ്, മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട് സമ്മാനിച്ചു. മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, കായിക രംഗത്തു പുലര്‍ത്തുന്ന സജീവ താല്‍പര്യം കണക്കിലെടുത്താണ് ഈ സമ്മാനമെന്ന് തായ് പേയ് ഒമാന്‍ പ്രതിനിധി ജാക്സണ്‍ ലീ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 7 of 58« First...56789...203040...Last »

« Previous Page« Previous « സൗദി ഇന്ത്യന്‍ ഫുഉട്ബോള്‍ ഫോറം ഫുട്ബോള്‍ ടൂര്‍ണമെന്‍റ്
Next »Next Page » പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം പ്രശസ്ത കഥാകാരന്‍ എന്‍.എസ് മാധവന് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine