രിസാല സാഹിത്യോത്സവ്‌

July 20th, 2009

ദുബായ് : പ്രവാസ ലോകത്ത്‌ സര്‍ഗാത്മക വൈഭവങ്ങള്‍ക്ക്‌ അരങ്ങുകള്‍ സൃഷ്ടിച്ച്‌ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ സാഹിത്യോത്സവ്‌ ജൂലായ്‌ 31ന്‌ ഖിസൈസ്‌ ദുബൈ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മല്‍സരാര്‍ത്ഥികളാണു പങ്കെടുക്കുക.
 
അഞ്ച്‌ വേദികളിലായി മുന്നൂറില്‍ പരം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഉബൈദുള്ള സഖാഫി വയനാട്‌ (ചെയര്‍മാന്‍) സൈതലവി ഊരകം, അഷ്‌റഫ്‌ കാങ്കോല്‍ (വൈസ്‌ ചെയര്‍മാന്‍) മുഹമ്മദലി കോഴിക്കോട്‌ (ജനറല്‍ കണ്‍വീനര്‍) സലീം ആര്‍. ഇ. സി., നൗശാദ്‌ കൈപമംഗലം (ജോ. കണ്‍) റഫീഖ്‌ ധര്‍മ്മടം (ഖജാന്‍ജി) ഹുസൈന്‍ കൊല്ലം (ഫുഡ്‌ & അക്കമഡേഷന്‍) അഷ്‌ റഫ്‌ മാട്ടൂല്‍ (വളണ്ടിയര്‍) ജാഫര്‍ സ്വാദിഖ്‌ (ലൈറ്റ്‌ & സൗണ്ട്‌) അബ്ദുല്‍ ജബ്ബാര്‍ തലശ്ശേരി (സ്റ്റേജ്‌) ഹംസ സഖാഫി സീഫോര്‍ത്ത്‌ (പബ്ലിസിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
 
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ്‌ സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ​‍്ഖൂബ്‌ പെയിലിപ്പുറം, ശമീം തിരൂര്‍, നാസര്‍ തൂണേരി, ശിഹാബ്‌ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വലാത്തു ന്നാരിയ മൂന്നാം വാര്‍ഷിക സംഗമം

July 20th, 2009

thangalമുസ്വഫ എസ്‌. വൈ. എസ്‌. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയില്‍ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വാര്‍ഷിക സംഗമം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നെത്തിയ വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞ സ ദസ്സോടെ സമാപിച്ചു. മ അ ദിന്‍ ചെയര്‍ മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ബോധനവും ദു ആ മജ്ലിസിനു നേതൃത്വവും നല്‍കി. സ്വലാത്ത്‌ വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫില്‍ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാള്‍ അണിയിച്ച്‌ കൊണ്ട്‌ ഖലീല്‍ തങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. യു. എ. ഇ. അല്‍ ഐന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങില്‍ ഉന്നത്‌ വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ്‌ മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്‌. എസ്‌. എല്‍. സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫര്‍സീന്‍ മുഹമ്മദ്‌, റാഷിദ അബ്ദു റഹ്മാന്‍ എന്നിവര്‍ക്കും മുസ്വഫ എസ്‌. വൈ. എസ്‌. ഉപഹാരം ഖലീല്‍ തങ്ങള്‍ നല്‍കി.
 
ഖലീല്‍ തങ്ങളുടെ അഭിമുഖങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. ഉം റ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സ അ ദിയുടെ നേതൃത്വത്തില്‍ മദീനയിലും , കാസര്‍ കോഡ്‌ മുഹിമ്മാത്ത്‌, മ അ ദിന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വലാത്ത്‌ മജ്ലിസുകള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സംഗമത്തിന്‌ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അസര്‍ നിസ്കാരത്തോടെ തന്നെ എത്തി ച്ചേര്‍ന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌ കൊണ്ട്‌ തിങ്ങി നിറഞ്ഞ സദസ്സ്‌ ആദ്യമ വസാനം പരിപാടികളില്‍ പങ്ക്‌ കൊണ്ട്‌ ആത്മ നിര്‍വൃതി യോടെയാണ്‌ തിരിച്ച്‌ പോയത്‌. മസ്ജിദ്‌ ഇമാം കൂടിയായ മുസ്വഫ എസ്‌. വൈ. എസ്‌. വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി കടാംങ്കോട്‌ അദ്ധ്യക്ഷത വഹിച്ചു. അബ്‌ ദുല്‍ ഹമീദ്‌ സ അ ദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീന്‍ നന്ദിയും രേഖപ്പെടുത്തി. പ്രമുഖ പണ്ഡിതന്മാരും സാ ദാത്തിങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
 
ബഷീര്‍ വെള്ളറക്കാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചങ്ങാത്തം ചങ്ങരംകുളം മെംബേര്‍സ് മീറ്റ്

July 17th, 2009

changaramkulam-associationഅബുദാബി : അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ചങ്ങാത്തത്തിന്റെ മെമ്പേര്‍സ് മീറ്റും കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തു.
 
ചങ്ങാത്തത്തിന്റെ ഉല്‍ഘാടന സമ്മേളനത്തിന്റെ ഡി.വിഡി. പ്രകാശനം രാമകൃഷ്ണന്‍ പന്താവൂരിനു നല്‍കി കൊണ്ട് പി. ബാവ ഹാജി നിര്‍വഹിച്ചു. തുടര്‍ന്ന് മാറുന്ന ലോകവും പ്രവാസികളും എന്ന വിഷയത്തില്‍ കെ. കെ. മൊയ്തീന്‍ കോയ ക്ലാസ്സെടുത്തു. സ്നേഹ ബന്ധങ്ങളുടെ പ്രസക്തി നഷ്ടമാകുന്ന വര്‍ത്തമാന കാലത്തില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍ത്തുവാനും ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ടെന്നും മാറുന്ന കാലത്തില്‍ സത്യങ്ങളെ തിരിച്ചറിയുന്ന തലമുറയാണ് വര്‍ത്തമാന കാലത്തിന് ആവശ്യമെന്നും മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. ചങ്ങാത്തത്തിന്റെ മുഖ്യ രക്ഷാധികാരികളായ മാധവന്‍ മൂകുതല, റഷീദ് മാസ്സര്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നൌഷാദ് യൂസഫ് സ്വാഗതവും ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വലാത്തുന്നാരിയ മജ്ലിസ്‌ മൂന്നാം വാര്‍ഷിക സംഗമം മുസ്വഫയില്‍

July 16th, 2009

മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വര്‍ഷിക മഹാ സംഗമം 17-07-2009 വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷം മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നു. മ അ ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും. മുസ്വഫ എസ്‌. വൈ. എസ്‌. റജബില്‍ സംഘടിപ്പിച്ച ഉംറ സിയാറത്ത്‌ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സഅദിയുടെ നേതൃത്വത്തില്‍ മദീനയില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്‌ ലിസും, കാസര്‍ കോഡ്‌ മുഹിമ്മാത്തില്‍ സയ്യിദ്‌ ത്വാഹിര്‍ അഹ്ദലി തങ്ങളുടെ മഖാമില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്ലിസുമടക്കം സ്വലാത്തുന്നാരിയ വാര്‍ഷിക സംഗമത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത്‌ മജ്ലിസുകള്‍ നാളെ സംഘടിപ്പിച്ചിട്ടുണ്ട്‌. ആയിരക്കണക്കിനു സ്വലാത്തു ചൊല്ലി റൗളാ ശരീഫിലേക്ക്‌ സമര്‍പ്പിച്ച്‌ കൊണ്ടുള്ള കൂട്ടു പ്രാര്‍ത്ഥന സ്വലാത്ത്‌ മജ്ലിസില്‍ നടത്തപ്പെടും. സ്വലാത്ത്‌, ദു ആ മജിലിസിന്റെ തത്സമയമുള്ള ബ്രോഡ്കാസ്റ്റിംഗ്‌ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്‌ റൂം വഴി ലോകത്തെമ്പാടുമുള്ള വര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.sunnionlieclass.org സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക്‌ വിളിക്കുക 02 5523491 / 050 6720786
 
ബഷീര്‍ വെള്ളറക്കാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു

July 16th, 2009

sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
 
മികവിന്റെ അടിസ്ഥാനത്തില്‍ എന്‍‌ട്രികളിലൂടെയും സഹൃദയ നിരീക്ഷണത്തിലൂടെയും നേരത്തേ പ്രഖ്യാപിച്ചിരുന്ന പുരസ്കാരങ്ങള്‍, കാരുണ്യ സേവന തുറകളിലെ കൂട്ടായ്മകള്‍, വ്യക്തിത്വങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ മാധ്യമങ്ങളില്‍ നിന്നുള്ളവര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷവും സഹൃദയ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ‘സലഫി ടൈംസ്’ സ്വതന്ത്ര സൌജന്യ പത്രികയുടെ 25-‍ാം വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ജൂലൈ 30ന് ദുബായിയില്‍ വിപുലമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമത്തില്‍’ ആണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക.
 



-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 29 of 58« First...1020...2728293031...4050...Last »

« Previous Page« Previous « വടക്കാഞ്ചേരി സുഹൃദ് സംഘ യോഗം
Next »Next Page » ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine