ആര്യാടന്‍ ഷൌക്കത്തിനു സ്വീകരണവും സ്ത്രീധന വിരുദ്ധ കുടുംബ സംഗമവും

December 9th, 2009

aryadan-shaukkathദുബായ് : സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രശംസനീയമായ മുന്നേറ്റം കൈവരിച്ച നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയായ ആര്യാടന്‍ ഷൌക്കത്തിനെ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍, ദുബായ് വായനക്കൂട്ടം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് എന്‍. ആര്‍. മാഹീന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. പി. കെ. വെങ്ങര ആര്യാടന്‍ ഷൌക്കത്തിനെ പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കോടി സംഗമം നിയന്ത്രിച്ചു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതിയിലൂടെ നിലമ്പൂര്‍ പഞ്ചായത്തിലെ സ്ത്രീധന വിവാഹങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ അനുസ്യൂതം തുടരുകയാണ് എന്ന് ഷൌക്കത്ത് അറിയിച്ചു. മഹല്ലുകളുടെ മേലധ്യക്ഷന്മാര്‍ ഒന്നിച്ചു നിന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് ഈ മഹാ വിപത്തിനെതിരെ പോരാടിയാല്‍ നമ്മുടെ നാട്ടില്‍ നിന്ന് സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഓടിക്കാന്‍ സാധിക്കും എന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഷൌക്കത്ത് പറഞ്ഞു.
 
ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ സൃഷ്ടിക്കുകയും, അത് വഴി സമൂഹത്തിന്റെ ശത്രുക്കളെ നിഷ്ക്കരുണം സംഹരിക്കുകയും ചെയ്യുന്ന ആര്യാടന്‍ ഷൌക്കത്ത്, നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്ത്, ഭരണപരമായ മികവിലൂടെ സമൂഹ നന്മ ലക്ഷ്യമാക്കി നടപ്പിലാക്കിയ നിരവധി ജന ക്ഷേമ പദ്ധതികളിലൂടെ സൃഷ്ടി സ്ഥിതി സംഹാരമെന്ന ഗുണത്രയങ്ങള്‍ മൂന്നും പ്രകടിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് എന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.
 
ആര്യാടന്‍ ഷൌക്കത്തിനെ കെ.പി.കെ. വെങ്ങര പൊന്നാട ചാര്‍ത്തി ആദരിച്ചു.
 
എന്‍. എസ്. ജ്യോതി കുമാര്‍, നാസര്‍ പരദേശി, നാസര്‍ ബേപ്പൂര്‍, മസ്‌ഹര്‍, ഹബീബ് തലശ്ശേരി, കെ.എ. ജബ്ബാരി, സെയ്ഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്ളക്കുട്ടി ചേറ്റുവ, ബഷീര്‍ മാമ്പ്ര, പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
 
അഡ്വ. ജയരാജ്, അഡ്വ. മുഹമ്മദ് സാജിദ് പി., അഷ്രഫ് കൊടുങ്ങല്ലൂര്‍, ജിഷി സാമുവല്‍, സി.പി. ജലീല്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജമാല്‍ മനയത്ത്, ബാബു പീതാംബരന്‍, ലത്തീഫ് തണ്ടിലം, സുഹറ സൈഫുദ്ദീന്‍, ഷൈബി ജമാല്‍, ബല്‍ഖീസ് മുഹമ്മദ്, കബീര്‍ ഒരുമനയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ ‘ഈദ് – ദേശീയ ദിനാഘോഷം’

December 8th, 2009

annual-malayalam-movie-awardsയു.എ.ഇ. യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ ദുബായ് കമ്മിറ്റി ‘ഈദ് – ദേശീയ ദിനാഘോഷം’ സംഘടിപ്പിച്ചു. ദുബായ് സഫാ പാര്‍ക്കിലെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപം വെച്ച് നടന്ന പരിപാടിയില്‍ മെമ്പര്‍ മാരുടെയും, കുട്ടികളുടെയും വിവിധ കലാ പരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
എല്ലാ എമിറെറ്റുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തതിനാല്‍ യു. എ. ഇ. യിലെ മെമ്പര്‍മാരെ ഒരുമിച്ചു കൂട്ടുവാന്‍ സഹായകമായി.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐശ്വര്യ ഗോപാലകൃഷ്ണന്‍ ദല കലാതിലകം

December 8th, 2009

aiswarya-gopalakrishnan19-‍ാമത് ‘ദല’ യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ‍. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 

dala-kalathilakam

 
നിസ്സാന്‍ ആട്ടോ യില്‍ മാനേജര്‍ ഗോപല കൃഷ്ണന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക രാഖിയുടെയും മകളായ ഐശ്വര്യ ഗോപാല കൃഷ്ണന്‍ ദുബായ് മില്ലനിയം സ്കൂളില്‍ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
 
സുനില്‍രാജ് കെ.
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു

December 6th, 2009

ma-yousufaliയു.എ.ഇ. യുടെ 38-‍ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
 

kmcc-uae-national-day-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 58« First...23456...102030...Last »

« Previous Page« Previous « കെ. സുധാകരന് സ്വീകരണം
Next »Next Page » ജിദ്ദ പ്രളയക്കെടുതി; ഫിറോസിന് നഷ്ടപ്പെട്ടത് തന്റെ ചിത്രങ്ങള്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine