ഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു.




അബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഡിസംബര്‍ 11 വെള്ളിയാഴ്ച കാലത്ത് 11 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 050 4580757, ആരിഫ് – 050 6573413.
അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ ‘പാപവും പരിണിത ഫലങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് (ഐ. പി. സി. ശാലോം, ന്യൂഡല്‍ഹി) പ്രസംഗിക്കുന്നു. ഡിസംബര്‍ 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന പരിപാടിയില്‍ എം. സി. സി ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
യു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്. 








