Friday, February 27th, 2009

സിറിഞ്ച് വേട്ട : 15 ഡോക്ടര്‍മാര്‍ പിടിയില്‍

അഹമ്മദാബാദില്‍ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പൊറേഷന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സിറിഞ്ച് വേട്ടയില്‍ 10,000 കിലോഗ്രാം ഉപയോഗിച്ച സിറിഞ്ചുകള്‍ പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ഗോഡൌണുകളിലും വെള്ളിയാഴ്ച നടത്തിയ റെയിഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പതിനഞ്ച് സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം 15 ഡോക്ടര്‍മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും ഇതു വരെ നടന്നിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യും എന്നാണ് സൂചന.

നഗരത്തിലെ ഗോഡൌണുകളിലും ആക്രി കച്ചവടക്കാരുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയ പോലീസ് സംഘം അഞ്ച് ഗോഡൌണുകളും സീല്‍ ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഇവിടങ്ങളില്‍ കണ്ടെത്തി. ഹെപാറ്റൈറ്റിസ് പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രി കച്ചവടക്കാര്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വാങ്ങി കൂട്ടി മറിച്ചു വില്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

ആശുപത്രിയില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചണ്ടിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും ശേഖരിച്ച് വൃത്തിയാക്കി പുതിയത് പോലെ പാക്ക് ചെയ്തു വീണ്ടും വില്‍പ്പനക്ക് വെക്കുന്ന ഒരു വന്‍ സംഘം തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സൂചന. ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് വഴി ഹെപാറ്റൈറ്റിസ് സി രോഗം പടരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും എന്നത് ഈ വിപത്തിനെ കൂടുതല്‍ ഗൌരവം ഉള്ളത് ആക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുവാനും ഇത് കാരണം ആകുന്നു.

ആശുപത്രി ചണ്ടിയില്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും രക്തം പുരണ്ട ഗ്ലാസ് സ്ലൈഡുകളും അലൂമിനിയം ഫോയലുകളും പരിശോധനകള്‍ക്കായി രക്തം ശേഖരിച്ച കുപ്പികളും മറ്റും ഉണ്ടാവും. ഇവയില്‍ മിക്കതും രോഗങ്ങള്‍ പരത്തുവാന്‍ ശേഷിയുള്ളതും ആവും. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ പോലും ഇതില്‍ പകുതി പോലും നിര്‍വീര്യം ആവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ നിര്‍വീര്യമാക്കുവാന്‍ വളരെ ഉയര്‍ന്ന ചൂടില്‍ കത്തിക്കുവാന്‍ ആശുപത്രികളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് ഇവ കത്തിച്ചു കളഞ്ഞതിനു ശേഷം ഇവ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുഴിച്ചിടുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം ഒരു ചണ്ടി സംസ്ക്കരണ പദ്ധതിയൊന്നും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഇതൊന്നും അധികൃതര്‍ കണ്ടതായി ഭാവിക്കുന്നുമില്ല. പല ആശുപത്രികളും തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചണ്ടി പൊതു സ്ഥലങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും, റോഡരികിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. ഇത് മൂലം ചര്‍മ്മ രോഗങ്ങളും കോളറ, ടൈഫോയ്ഡ്, ഗാസ്റ്ററോ എന്ററൈറ്റിസ്, ക്ഷയം, ഡിഫ്തീരിയ എന്നീ രോഗങ്ങളും എയ്ഡ്സ് പോലും പകരുവാനും ഇടയാകുന്നു. ഇത്തരം ചണ്ടി ആഴത്തില്‍ കുഴിച്ചിടാത്തതു മൂലം മഴക്കാലത്ത് ഇത് മഴ വെള്ളത്തില്‍ കലര്‍ന്ന് ഭൂഗര്‍ഭ കുടി വെള്ള പൈപ്പുകളില്‍ കടന്ന് കൂടുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാവുന്ന വിപത്ത് അചിന്തനീയം ആണ്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine