ഗാസിയാബാദ്: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരെ (live-in relationships) അംഗീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് മുന്‍കേന്ദ്രമന്ത്രിയും അണ്ണാഹസാരെ സംഘാംഗവുമായ ശാന്തിഭൂഷന്. സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മാറിയ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നതിനു പകരം ഉള്‍ക്കൊള്ളുവാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ എത്തിയതായിരുന്നു ശാന്തിഭൂഷന്. അണ്ണാഹസാരെ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ പ്രതിഫലിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.