Thursday, March 25th, 2010

ബാബറി മസ്ജിദ്: അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും

babri-masjid-demolitionന്യൂഡല്‍ഹി : ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയും മറ്റ് ഏഴ് പ്രതികളും വഹിച്ച പങ്കിനെ കുറിച്ച് അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥ ആയിരുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നാളെ (വെള്ളിയാഴ്ച) റായ്‌ ബറേലി കോടതിക്ക് മുന്‍പാകെ മൊഴി നല്‍കും.
 
1992ല്‍ ബി. ജെ. പി. രാജ്യ വ്യാപകമായി നല്‍കിയ ആഹ്വാനത്തിന്റെ ഫലമായി രാജ്യമെമ്പാടും നിന്ന് പ്രവര്‍ത്തകര്‍ “കര്‍സേവ” ചെയ്യാനായി ഭഗവാന്‍ ശ്രീരാമന്റെ ജന്മ ഭൂമിയെന്ന് സംഘ പരിവാര്‍ പ്രഖ്യാപിച്ച അയോധ്യയിലെ പുരാതനമായ 16ആം നൂറ്റാണ്ടിലെ പള്ളിയില്‍ ഒത്തുകൂടിയ വേളയില്‍ അഞ്ജു ഗുപ്തയ്ക്കായിരുന്നു അദ്വാനിയുടെ സുരക്ഷാ ചുമതല. അന്ന് അവിടെ അരങ്ങേറിയ രംഗങ്ങള്‍ സി. ബി. ഐ. യോട് വിവരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഐ.എ.എസ്., ഐ.പി.എസ്., കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും വിസമ്മതിച്ചപ്പോള്‍ സി.ബി.ഐ. യുമായി സഹകരിക്കാന്‍ തയ്യാറായ ഏക ഉദ്യോഗസ്ഥ ആയിരുന്നു 1990ല്‍ ഐ.പി.എസ്. ഇല്‍ ചേര്‍ന്ന അഞ്ജു ഗുപ്ത. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അവരെ തടയാന്‍ അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ശ്രമിച്ചില്ല എന്ന അഞ്ജുവിന്റെ മൊഴിയെ തുടര്‍ന്നാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ്‌ കാട്ട്യാര്‍, അശോക്‌ സിങ്കാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര എന്നിവര്‍ക്കെതിരെ സി.ബി.ഐ. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയത്. പള്ളി തകര്‍ന്നു വീണപ്പോള്‍ ഈ എട്ടു നേതാക്കള്‍ക്ക് പുറമേ അവിടെ ഉണ്ടായിരുന്ന ആചാര്യ ധര്‍മ്മേന്ദ്ര അടക്കം എല്ലാവരും പരസ്പരം അനുമോദിക്കുകയും, ആഹ്ലാദം പങ്കിടുകയും ചെയ്തതായി അന്ന് അഞ്ജു സി.ബി.ഐ. യോട് പറഞ്ഞിരുന്നു.
 
2003ല്‍ അദ്വാനിക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പിന്‍വലിച്ചുവെങ്കിലും 2005ല്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്‌ കുറ്റം വീണ്ടും ചുമത്തുകയായിരുന്നു. അന്ന് ഇത് ഒട്ടേറെ അക്രമത്തിനും കൊള്ളിവെപ്പിനും, രാജ്യ വ്യാപകമായ പ്രതിഷേധത്തിനും, ഒട്ടേറെ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്കും വഴി വെച്ചതിനെ തുടര്‍ന്ന് കേസിന്റെ പുരോഗതി ഏറെ മന്ദഗതിയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ യില്‍ ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത കോടതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്നതോടെ കേസ്‌ വീണ്ടും സജീവമാകും.
 


Anju Gupta to testify against Advani


 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine