ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 വൈറസ് ബാധ നിയന്ത്രണം ഇല്ലാതെ ഉയരുന്ന സാഹ ചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍ കേന്ദ്ര സര്ക്കാ റിന്ന് കത്തയച്ചു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാന ങ്ങളാണ് ഈ ആവശ്യം ഉന്നയി ച്ചിരി ക്കുന്നത്. ഇതു സംബ ന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച സംസ്ഥാന ങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സി ലൂടെ ചര്‍ച്ച നടത്തും.
ലോക്ക്ഡൗണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കും എന്ന് ഗുജറാത്ത്, അന്ധ്രാ പ്രദേശ്, തമിഴ് നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാന ങ്ങള് അറിയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി യുമാ യുള്ള ചര്‍ച്ചക്കു ശേഷം കേരളം, ആസ്സാം എന്നീ സംസ്ഥാന ങ്ങള് ലോക്ക് ഡൗണ്‍ വിഷയത്തില്‍ തീരുമാനം എടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, lock-down, ആരോഗ്യം, പരിസ്ഥിതി, രാജ്യരക്ഷ