Wednesday, August 5th, 2009

കൗമുദി ടീച്ചര്‍ അന്തരിച്ചു

kaumudi-teacherപ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
 
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച്‌ ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക്‌ സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക്‌ തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ്‌ ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത്‌ ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു.
 
വിവാഹ സമയത്ത്‌ ആഭരണം അണിയാ തിരിക്കുന്നത്‌ ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട്‌ ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട്‌ താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.
 
സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ്‌ തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക്‌ ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട്‌ പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. “ഹരിജന്‍” മാസികയില്‍ ഈ സംഭവത്തെ കുറിച്ച്‌ ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട്‌ ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ “കൗമുദി കാ ത്യാഗ്‌” എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക്‌ തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത്‌ കൗതുക കരമാണ്‌. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു.
 
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ്‌ ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine