
ബെംഗളൂരു : സോഷ്യല്‍ മീഡിയകളിൽ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിരോധനം ഏർപ്പെടുത്തി കർണ്ണാടക സർക്കാർ. സംസ്ഥാന ബജറ്റ് അവതരണ ത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമ സഭയിൽ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
കുട്ടികൾക്ക് ഇടയിൽ അധികരിച്ച് വരുന്ന മൊബൈല്‍ ഫോൺ, സോഷ്യല്‍ മീഡിയ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണം ആവുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണ്‍ ലൈന്‍ ക്ലാസ്സുകൾക്ക് വേണ്ടി കുട്ടികൾക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കും. ഇപ്പോള്‍ 16 വയസിന് താഴെ യുള്ള കുട്ടികള്‍ ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബ്ബന്ധം ആയിരി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള അമിതമായ ആസക്തി അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്കും പെരുമാറ്റ ദൂഷ്യത്തിലേക്കും വിദ്യാഭ്യാസത്തിലെ പിന്നാക്ക അവസ്ഥയിലേക്കും കുട്ടികളെ എത്തിക്കും എന്നുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പും കൂടെ പരിഗണിച്ച് കൊണ്ടാണ് ഈ നീക്കം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social, social-media, ഇന്ത്യ, ഇന്റര്‍നെറ്റ്, കുട്ടികള്‍, നിയമം, വിദ്യാഭ്യാസം, സാങ്കേതികം




























