Wednesday, May 20th, 2026

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine