
ന്യൂഡൽഹി: 2025 മേയിൽ നടന്ന അതിർത്തി കടന്നുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’-ൽ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിനൽകിയ ധീരസൈനികരുടെ വിവരങ്ങൾ ആദ്യമായാണ് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
- ജെ.എസ്.




























