ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.
അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അക്രമം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, രാജ്യരക്ഷ
വര്‍ഗ്ഗീയകലാപമല്ല ഇന്ത്യക്കാരും നുഴന്ന്ജു കയറിയ വിദേശിശത്രുക്കളും തമ്മിലുള്ള പ്രശ്നമാണ്. മതട്ഠിന്റെ പേരില്‍ പകുട്ഠു പോയവരാണ്. എന്തിനു പിന്നെ ഹിന്ദുക്കള്‍ ഉള്ള ഈ നാട്ടിലേക്ക് വരണം അവര്‍. ഈ ശല്യങ്ങളെ സഹായിക്കാതെ അവരെ വെളിയില്‍ കളന്ന്ജ് ഇന്ത്യയെ ശുദ്ധീകരിക്കണം. ഇവര്‍ ഇന്ത്യയെ ബാധിക്കാന്‍ പഓകുന്ന കാന്‍സറാണ്. ഒഴിവാക്കുവാന്‍
സൈന്യട്ഠെ ഉപയോഗിക്ക്‍. കോണ്‍ഗ്രസ് അതിനു തയ്യാറാകണം.
ലോകത്ത് ഇസ്ലാംമത വിശ്വാസികള്‍ക്കെല്ലാം അറിയാം മുസ്ലിമിനു ഏററവും സമാധാനമായി ജീവിക്കുവാനും ഏറ്റവുമധികം പരിഗണന കൊടുക്കുന്ന രാജ്യവും ലോകത്ത് ഒരേ ഒരു രാജ്യം അത് ഇന്ത്യയാണെന്ന് . അപ്പോള്‍ കഴിവതും ഇന്ത്യയിലേക്ക് എത്തപ്പെടാന്‍ അവര്‍ എന്ത് വഴിയും സ്വീ കരിക്കും മണ്ടന്മാര്‍ ആയ ഇന്ത്യക്കാരെ അല്ലെങ്കില്‍ ഭരാണിധികാരികളെകുപ്പിയിലിറക്കി അവര്‍ കാര്യം സാധിക്കും . ഇന്ത്യക്കാര്‍ക്ക് ദയയും ,സഹോദര്യവു മതേതരത്വംവും എല്ലാ കവിഞ്ഞ്ഞോഴുകുകയല്ലേ!!!