ചെന്നൈ : പെപ്‌സി, കൊക്ക ക്കോള, ഉത്പന്ന ങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ തമിഴ് നാട് ബഹിഷ്ക രിക്കുന്നു. വ്യാപാരി വ്യവ സായി സംഘ ടന കളുടെ സംയുക്ത നിര്‍ദ്ദേശം അനു സരി ച്ചാണ് ഇവ യുടെ വില്‍പ്പന നിര്‍ത്തുന്നത്.
കോള ഉത്പന്നങ്ങളില്‍ വിഷാംശം ഉള്ളതായി പരിശോധന കളില്‍ വ്യക്ത മായ സ്ഥിതിക്ക് ഇത് വില്‍ ക്കു ന്നത് കുറ്റകര മാണ് എന്ന താണ് സംഘടന യുടെ നില പാട്.
കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയു മ്പോള്‍ ജലം ഊറ്റി എടുത്ത് ശീതള പാനീയ ങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുക എന്ന് ലക്ഷ്യം കൂടി ഈ ബഹിഷ്കരണ ത്തിനു പിന്നി ലുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭ ത്തോ ടൊപ്പ മാണ് പെപ്‌സി, കോള ഉല്‍പ്പന്ന ങ്ങള്‍ ബഹിഷ്‌കരി ക്കുവാനും തമിഴ് നാട്ടില്‍ ആഹ്വാനം ഉയര്‍ ന്നത്.
തമിഴ് നാട് ട്രേഡേഴ്‌സ് ഫെഡ റേഷന്‍, തമിഴ് നാട് വണികര്‍ കൂട്ട മൈപ്പ് പേരവൈ എന്നീ സംഘടന കള്‍ എടത്ത കടുത്ത തീരു മാന ത്തിന് മലയാളി കളുടെ നേതൃത്വ ത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാ പിച്ചി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, തമിഴ്നാട്, ദുരന്തം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം, വ്യവസായം, സാമ്പത്തികം