ന്യൂദൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ഓം പ്രകാശ് റാവത്തിനെ നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
നിലവിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ എ. കെ. ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന സാഹ ചര്യ ത്തി ലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷ ണറായി പ്രവര്‍ത്തി ക്കുന്ന ഓം പ്രകാശ് റാവത്ത് ചുമതല ഏറ്റെടു ക്കുന്നത്. 2015 ലാണ് തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്ത് എത്തി യത്.
മധ്യപ്രദേശില്‍ നിന്നുള്ള 1977 ബാച്ച് ഐ. എ. എസ്. ഓഫീസ റായ ഓം പ്രകാശ് റാവത്ത് കേന്ദ്ര ത്തി ലെയും വിവിധ സംസ്ഥാന ങ്ങളിലെയും നിര വധി സുപ്രധാന സ്ഥാന ങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അറുപത്തി നാലു കാരനായ ഇദ്ദേഹം രാജ്യത്തിന്റെ 22-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ചൊവ്വാഴ്ച ചുമതല യേല്‍ക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, തിരഞ്ഞെടുപ്പ്, നിയമം, സാങ്കേതികം