കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്

February 16th, 2020

kerala-bjp-president-k-surendran-ePathram
ന്യൂഡൽഹി : കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷ പദവിയി ലേക്ക്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി യായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് ബി. ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡ യാണ് പ്രഖ്യാപനം നടത്തി യത്.

സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി. എസ്. ശ്രീധരൻ പിള്ള മിസ്സോറം ഗവർണ്ണര്‍ ആയ തോടെ വന്ന ഒഴിവി ലേക്കാണ്‌ കെ. സുരേന്ദ്രന്റെ നിയമനം. മൂന്നു മാസങ്ങ ളോളം സംസ്ഥാന ബി. ജെ. പി. യിൽ നില നിന്ന അനിശ്ചി തത്വം ഇതോടെ നീങ്ങി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹാട്രിക് വിജയം നേടി അരവിന്ദ് കെജ്‌രിവാള്‍

February 11th, 2020

arvind-kejriwal-epathram
ന്യൂഡല്‍ഹി : വികസന നേട്ടങ്ങള്‍ വോട്ട് ആയി മാറിയ ഡല്‍ഹിയില്‍ ഹാട്രിക് വിജയം കൈ വരിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമ സഭയിലെ എഴുപതു സീറ്റു കളില്‍ 63 എണ്ണവും കരസ്ഥമാക്കി മൂന്നാം തവണ യും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുക യാണ്.

ഡൽഹിക്കാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളെ അഭി മുഖീ കരിച്ചു കൊണ്ട് സംസാരിച്ചു.

ഇത് ഡൽഹിയിലെ വോട്ടർ മാരുടെ വിജയം മാത്രമല്ല, ഭാരത ത്തിന്‍റെ വിജയം കൂടിയാണ് എന്നും രാജ്യത്തി നുള്ള പ്രധാന സന്ദേശം കൂടിയാണ് ആം ആദ്മി പാര്‍ട്ടി യുടെ വിജയം. മാത്രമല്ല ഇത് ഭരണ നേട്ട ങ്ങളുടെ വിജയ വും കൂടിയാണ്.

ഏഴു സീറ്റുകള്‍ നേടിയ ബി. ജെ. പി. രണ്ടാം സ്ഥാന ത്ത് എത്തിയപ്പോള്‍ ചരിത്ര ത്തിലെ ദയനീയ പരാജയം ഏറ്റു വാങ്ങി കോണ്‍ഗ്രസ്സ് ഡൽഹിയിൽ ഒന്നുമല്ലാതായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

November 18th, 2019

chief-justice-india-sharad-arvind-bobde-ePathram
ന്യൂഡൽഹി : ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസ്സ് ആയി ജസ്റ്റിസ്സ് ശരത് അരവിന്ദ് ബോബ്‌ഡെ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ 9.30 നു രാഷ്ട്ര പതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യ വാചകം ചൊല്ലിക്കൊടുത്തു.

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു ഇന്നലെ പടിയിറങ്ങിയ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി യുടെ പിൻഗാമിയാ യാണ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യ പ്രതിജ്ഞ ചെയ്തത്.

ഗൊഗോയ് അദ്ധ്യക്ഷനായി രുന്ന അഞ്ചംഗ ബഞ്ചിൽ മെംബര്‍ ആയിരുന്നു ബോബ്ഡെ. 2021 ഏപ്രിൽ 21 വരെ 17 മാസത്തേ ക്കാണ് ബോബ്ഡെയുടെ നിയമനം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

November 5th, 2019

ന്യൂഡൽഹി : മിസ്സോറാം ഗവര്‍ണ്ണറായി പി. എസ്. ശ്രീധരന്‍ പിള്ള സത്യ പ്രതി ജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ്  അജയ് ലംബ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 11.30ന് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ മുഖ്യ മന്ത്രിയും മറ്റു മന്ത്രി മാരും മുന്‍ മുഖ്യ മന്ത്രിയും അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കേരളത്തില്‍ നിന്നും മിസ്സോറാമില്‍ ഗവര്‍ണ്ണര്‍ പദവി യില്‍ എത്തുന്ന മൂന്നാ മത്തെ രാഷ്ട്രീയ നേതാവാണ് പി. എസ്. ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്ത മന്‍, കുമ്മനം രാജശേഖരന്‍ എന്നി വര്‍ ആയിരുന്നു മുന്‍ ഗാമികള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്

September 30th, 2019

niti-aayog-released-school-education-quality-index-ePathram

ന്യൂഡല്‍ഹി : നീതി ആയോഗ് പ്രസിദ്ധീ കരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണ നിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്.

സംസ്ഥാനങ്ങളി ലെയും കേന്ദ്ര ഭരണ പ്രദേശങ്ങളി ലെയും വിദ്യാ ഭ്യാസ മേഖല യുടെ പ്രവര്‍ത്തന ങ്ങളെ വില യിരുത്തു ന്നതാണ് School Education Quality Index – SEQI അഥവാ സ്‌കൂള്‍ വിദ്യാ ഭ്യാസ ഗുണ നിലവാര സൂചിക.

kerala-number-one-state-in-india-public-affairs-centre-ePathram

നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടിക യില്‍ 82.17 എന്ന സ്‌കോര്‍ നേടി കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നില്‍ തമിഴ്‌ നാട് (73.35), ഹരിയാന (69.54) എന്നീ സംസ്ഥാന ങ്ങള്‍ നിലയുറപ്പിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ങ്ങള്‍ സ്വീകരി ച്ചിരിക്കുന്ന രീതി കളുടെ വിവിധ വശ ങ്ങള്‍ തിരി ച്ചറി യുവാനും അതു വഴി പുതിയ നിര്‍ദ്ദേശ ങ്ങള്‍ നല്‍കു വാനും കൂടി യാണ് SEQI തയ്യാറാക്കുന്നത്.

സൂചിക തയ്യാര്‍ ചെയ്യുന്നതി നായി വലിയ സംസ്ഥാന ങ്ങള്‍ (20), ചെറിയ സംസ്ഥാന ങ്ങള്‍ (8), കേന്ദ്ര ഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തരം തിരിച്ചിരുന്നു.

ചെറിയ സംസ്ഥാന ങ്ങളില്‍ ത്രിപുര, കേന്ദ്ര ഭരണ പ്രദേശ ങ്ങളില്‍ ചണ്ഡി ഗഡ് എന്നി ങ്ങനെ ഒന്നാം സ്ഥാനം നില നിര്‍ത്തി. സൂചിക യില്‍ ഏറ്റവും പിന്നി ലുള്ളത് ബിഹാര്‍ (37), ജാര്‍ ഖണ്ഡ്‌(30.65), അരുണാചല്‍ പ്രദേശ് (28.42) എന്നീ സംസ്ഥാനങ്ങളാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു
Next »Next Page » എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine