ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു
ഗിന്നസ് റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി.
ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച് രണ്ട് 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട് മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .
ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
– റഹ്മത്തലി