സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

November 16th, 2013

sachin-tendulkar-epathram
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന.

ഭാരത രത്ന നേടുന്ന ആദ്യത്തെ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യുമാണു സച്ചിന്‍. വിരമിച്ച ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരമാണ് സച്ചിൻ എന്ന് അടിവര ഇട്ടു പറയുന്ന താണ് ഈ പുരസ്കാരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു

May 14th, 2013

asghar-ali-engineer-epathram

മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1939-ല്‍ രാജസ്ഥാനിലെ സാലുബറിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 20 വര്‍ഷത്തോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തു.

ജോലിയില്‍ നിന്നും വി. ആര്‍. എസ്. എടുത്ത് അദ്ദേഹം സമൂഹിക പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. 1980-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് മുംബൈയില്‍ രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഇസ്ലാം വിശ്വാസത്തില്‍ ഊന്നി നിന്നു ക്കൊണ്ട് സാമുദായിക മൈത്രിയുടേയും സമാധാനത്തിന്റെയും വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. അറബി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എ ലിവിങ്ങ് ഫെയിത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് എന്ന പേരില്‍ ആത്മകഥ എഴുതി. വിവിധ വിഷയങ്ങളെ അധികരിച്ച് അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍‌ഡിപെന്റന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ആയിരുന്നു അസ്‌ഗര്‍ അലി എഞ്ചിനീയര്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ്, റൈറ്റ് ലൈവ്ലി അവാര്‍ഡ്, ഡാല്‍മിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അസ്ഗര്‍ അലി എഞ്ചിനീയറുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ബുധനാഴ്ച മുംബൈയില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

April 2nd, 2013
sunita-williams-epathramന്യൂഡല്‍ഹി: ഏറ്റവും അധികം കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയായ സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ മോഹം. ഏഴുതവണ ബഹിരാകാശ യാത്ര നടത്തിയ സുനിത 50 മണിക്കൂറൂം 40 മിനുട്ടും ആകാശത്ത് നടന്ന് റെക്കോഡിട്ടിട്ടുണ്ട്. ഇവരുടെ അച്ഛൻ അഹമ്മദാബാദ് സ്വദേശിയാണ്. ആകാശത്ത് ഇരുന്നു ഇന്ത്യയെ കണ്ടതുപോലെ ഇനി ഇന്ത്യയിലൂടെ ചുറ്റി കറങ്ങി കാണണം എന്നും ദക്ഷിണേന്ത്യയിലും ഹിമാലയത്തിലും പോകാൻ അതിയായ ആഗ്രഹം ഉണ്ടെന്നും അവർ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

മരണാനന്തര ബഹുമതി യായി മലയാളി നഴ്‌സുമാര്‍ക്ക് ധീരതാ പുരസ്‌കാരം

January 16th, 2013

vinitha-ramya-sarvotham-jeevan-raksha-pathak-ePathram
ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘സര്‍വോത്തം ജീവന്‍ രക്ഷാ പഥക്’ രമ്യ രാജപ്പന്‍, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.

ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്‍. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്‌സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.

ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.

കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്‌സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.

കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പഥക് ലഭിക്കുന്നത്.  അറുപതിനായിരം രൂപ യാണ് പുരസ്‌കാര ത്തുക.

വായിക്കുക :  e പത്രം ഗള്‍ഫ് വാര്‍ത്തകള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 2110111220»|

« Previous Page« Previous « അതിർത്തിയിൽ സംഘർഷം മുറുകുന്നു
Next »Next Page » ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക് »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine