ന്യൂഡല്‍ഹി: സി. ബി. ഐ. ഡയറക്ടര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ കോണ്‍ഗ്രസ് കൂടുതൽ വെട്ടിലായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, നിയമ മന്ത്രി അശ്വിനി കുമാർ, കല്‍ക്കരി മന്ത്രി ജയ്പ്രകാശ് ജയ്സ്വാള്‍ എന്നിവര്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സി. ബി. ഐ. കരട് റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് എന്നും അന്തിമ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രാജി വെയ്ക്കേണ്ട അവസ്ഥ ഇപ്പോൾ ഇല്ലെന്നും മന്ത്രി കമല്‍നാഥ് പറഞ്ഞു. പ്രധാനമന്തിയും നിയമ മന്ത്രിയും കല്‍ക്കരി മന്ത്രിയും രാജി വെയ്ക്കണമെന്ന് ബി. ജെ. പി. നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം