നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.
തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.
ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം