എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

April 23rd, 2022

bjp-leader-ap-abdullakkutty-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.

മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

October 7th, 2020

covid-19-saliva-based-home-testing-kit-developed-ePathram ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്‌ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.

വൈറസ് ബാധിതർ വീടിനു പുറത്തിറങ്ങി മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടു വാനുള്ള സാഹചര്യം ഒഴിവാക്കുവാൻ കഴിയും എന്നതും ജെ. എം. ഐ. വികസിപ്പിച്ച കൊവിഡ് ടെസ്റ്റ് കിറ്റിന്റെ സവിശേഷത യാണ്.

എം. ഐ.- സെഹാത് (മൊബൈൽ ഇന്റഗ്രേറ്റഡ് സെൻ സിറ്റീവ് എസ്റ്റിമേഷൻ ആൻഡ്‌ ഹൈ-സ്പെസി ഫിസിറ്റി ആപ്ലിക്കേഷൻ ഫോർ ടെസ്റ്റിംഗ്) സാങ്കേതിക വിദ്യ യിലാണ് കിറ്റി ന്റെ പ്രവർത്തനം. പരിശോധനക്ക് വിധേയര്‍ ആയവരെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധന ഫലം അറിയി ക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജെ. എം. ഐ. യിലെ മൾട്ടി ഡിസിപ്ലിനറി സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് & സ്റ്റഡീസിലെ (എം. സി. എ. ആർ.‌ എസ്.) ഗവേഷകരും മറ്റ് സ്ഥാപന ങ്ങളിലെ സാങ്കേതിക വിദഗ്ധരും കിറ്റ് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അവിശ്വസനീയമായ ഉയര്‍ച്ച യുടെ ചലിക്കുന്ന കഥ : മോഡി യെ പുകഴ്ത്തി ട്രംപ്

February 25th, 2020

Trump_epathram
ന്യൂഡല്‍ഹി : അവിശ്വസനീയമായ ഉയര്‍ച്ച യുടെ ചലിക്കുന്ന കഥ യാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി എന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്പ്യന്‍ ആണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഗുജറാ ത്തിലെ അഹ മ്മദാ ബാദിൽ ഒരുക്കിയ ‘നമസ്‌തേ ട്രംപ്’ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുകയായി രുന്നു ട്രംപ്.

ഭീകര വാദത്തിന്ന് എതിരായ നിലപാട് വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡണ്ട്, ഭീകര വാദി കള്‍ക്ക് എതിരെ യും അവരുടെ പ്രത്യയ ശാസ്ത്ര ത്തിന്ന് എതിരെയും യോജിച്ച് പോരാടുവാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്. അതിർത്തി കടന്നുള്ള ഭീകര വാദത്തെ കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

അമേരിക്ക പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് പുലര്‍ ത്തുന്നത്. താന്‍ അധികാര ത്തില്‍ എത്തിയ ശേഷം പാക്കിസ്ഥാനു മായി ചേര്‍ന്ന് പാക്ക് അതിര്‍ത്തി യിലുള്ള ഭീകര പ്രവര്‍ത്ത ന ത്തിന്ന് എതിരെ ശക്തമായ നടപടി എടുക്കുവാൻ സാധിച്ചു എന്നും ട്രംപ് പറഞ്ഞു. ഭീകര വാദ ത്തിന്ന് എതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെജ്‌രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു 

February 16th, 2020

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു . രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റ നന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജല്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

തുടര്‍ച്ച യായി മൂന്നാമതു തവണയാണ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി യായി അധികാര ത്തില്‍ എത്തുന്നത്. സത്യ പ്രതിജ്ഞാ ചടങ്ങില്‍ സംബന്ധി ക്കുവാന്‍ രാംലീല മൈതാന ത്തി ലേക്ക് എത്തുവാൻ  ട്വിറ്ററിലൂടെ കെജ്രി വാള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍  ഉണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍,  രാജേ ന്ദ്ര ഗൗതം എന്നി വര്‍ മന്ത്രി മാരായും സത്യ പ്രതിജ്ഞ ചെയ്തു.

അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, സ്‌കൂളു കളിലെ പ്യൂണ്‍ മാര്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍ മാര്‍, ഓട്ടോറിക്ഷ, ബസ്സ്, മെട്രോ ഡ്രൈവര്‍മാര്‍, അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാം ഗങ്ങള്‍, ശുചീ കരണ തൊഴി ലാളികള്‍, തുടങ്ങിയ വിഭാഗ ങ്ങളില്‍ നിന്നുള്ള വരാണ് കെജ്രിവാളി നൊപ്പം വേദി പങ്കിട്ടത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്

February 16th, 2020

kerala-bjp-president-k-surendran-ePathram
ന്യൂഡൽഹി : കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷ പദവിയി ലേക്ക്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി യായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് ബി. ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡ യാണ് പ്രഖ്യാപനം നടത്തി യത്.

സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി. എസ്. ശ്രീധരൻ പിള്ള മിസ്സോറം ഗവർണ്ണര്‍ ആയ തോടെ വന്ന ഒഴിവി ലേക്കാണ്‌ കെ. സുരേന്ദ്രന്റെ നിയമനം. മൂന്നു മാസങ്ങ ളോളം സംസ്ഥാന ബി. ജെ. പി. യിൽ നില നിന്ന അനിശ്ചി തത്വം ഇതോടെ നീങ്ങി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 1923410»|

« Previous Page« Previous « ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും
Next »Next Page » വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ് »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine