ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം

August 30th, 2009

omprakash-rajeshകുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു.
 
അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്.
 
തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പനി പിടിച്ച കേരളം

July 16th, 2009

aedes-aegypti-mosquitoകേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.
 
പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും.
 
കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
 
നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്.
 
സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്.
 
കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു.
 
കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍‌പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു.
 
അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്‌

July 4th, 2009

കേരളത്തില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്‌ നടക്കും. പെട്രോള്‍ ഡീസല്‍ വിലവര്ധനയില്‍ പ്രതിഷേധിക്കാനാണ് സംസ്ഥാന വ്യാപകം ആയി ഓട്ടോ റിക്ഷകളും ടാക്സികളും ജൂലൈ 4 ശനിയാഴ്ച പണി മുടക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 വരെ ആണ് പണിമുടക്ക്‌. കോഴിക്കോട് നടന്ന, തൊഴിലാളി സംഘടനാ യൂണിയനുകളുടെ സംയുക്ത കോഡിനേഷന്‍ യോഗത്തിന് ശേഷം ആണ് ഈ പണിമുടക്ക്‌ പ്രഖ്യാപിച്ചത്. വില വര്‍ധന പിന്‍വലിക്കാത്ത പക്ഷം അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍

July 3rd, 2009

കേരള സംസ്ഥാനത്തെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്ക് മുഖേനെ ഉള്ള കുറ്റ കൃത്യങ്ങള്‍ ചെയ്‌താല്‍ അവ പിടിച്ചെടുക്കാന്‍ മാത്രമേ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഇവ പരിശോധിക്കാന്‍ മറ്റു ഏജന്സികളുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ വച്ച് തന്നെ തന്നെ ഈ വസ്തുതകള്‍ പരിശോധിക്കാം. ഇത് കേസ്‌ അന്വേഷണം വേഗത്തിലാക്കും.
 
കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം.
 
വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ്‌ അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ്‌ പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു

June 30th, 2009

മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ റിപ്പോര്ട്ടറായ ജോണ്‍ ഉലഹന്നാന്‍ (48) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. കോട്ടയം സ്വദേശിയായ അദ്ദേഹം കുടപ്പനകുന്നിലാണ് താമസിച്ചിരുന്നത്.
 
തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ്‌ ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ്‌ ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി.
 
1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്‌. ഗള്‍ഫ്‌ യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

32 of 351020313233»|

« Previous Page« Previous « യെമന്‍ വിമാനം തകര്‍ന്നു
Next »Next Page » ഇറാനില്‍ ഭാഗിക വോട്ടെണ്ണല്‍ വീണ്ടും ; തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine