കേരള സംസ്ഥാനത്തെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മുഖേനെ ഉള്ള കുറ്റ കൃത്യങ്ങള്‍ ചെയ്‌താല്‍ അവ പിടിച്ചെടുക്കാന്‍ മാത്രമേ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഇവ പരിശോധിക്കാന്‍ മറ്റു ഏജന്സികളുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ വച്ച് തന്നെ തന്നെ ഈ വസ്തുതകള്‍ പരിശോധിക്കാം. ഇത് കേസ് അന്വേഷണം വേഗത്തിലാക്കും.
കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം.
വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം