പാറ്റ്ന: എസ്. സുധാകര റെഡ്ഡിയെ സി. പി. ഐയുടെ ജനറല്‍ സെക്രട്ടറിയായി പാറ്റ്നയില്‍ നടന്ന 2-ആം പാര്‍ട്ടി കോണ്‍ഗ്രസ്സ് തെരഞ്ഞെടുത്തു. കൂടാതെ 138 അംഗങ്ങള്‍ ഉള്ള ദേശീയ കൌണ്‍സിലിനേയും 31 അംഗ കേന്ദ്ര എക്സിക്യുട്ടീവിനേയും 9 അംഗ കേന്ദ്ര സെക്രട്ടേറിയേറ്റിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗാമായി തെരഞ്ഞെടുത്തു. ദേശീയ കൌസിലില്‍ കേരളത്തില്‍ നിന്നും ബിനോയ് വിശ്വം, ചിഞ്ചുറാണി എന്നീ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി. ഇവരെ കൂടാതെ വെളിയം ഭാര്ഗവന്, കെ. ഈ ഇസ്മയില്‍, സി. ദിവാകരന് തുടങ്ങി കേരളത്തില്‍ നിന്നും 14 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ സ്വമേധയാ ഒഴിഞ്ഞതിനെ തുടര്‍ന്ന് അന്തിക്കാട്ടു നിന്നു തന്നെ ഉള്ള യുവനേതാവ് കെ. രാജന് കാന്റിഡേറ്റ് അംഗമാകും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍