തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് യുഡിഎഫ് യോഗത്തില്‍ അംഗീകാരമായി. ഇതോടെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി എം.എല്‍.എയും പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബും വ്യാഴാഴ്ച രാവിലെ 10ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. അനൂപ് ജേക്കബിന് പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് സൂചന.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍