ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, മതം
മതേതര ജനാധിപത്യ മൂല്യങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നു………
…………………………………………………………………………….
ജാതി മതത്തിന്‍റെ അതിരുകള്‍ക്ക് അതീതമായി, സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന ചൂഷിതനും പീഡിതനും നിന്ദിതനും അവകാശവും അന്തസ്സും നിഷേധിക്കപ്പെട്ടവരുമായ മുഴുവന്‍ ജനതയുടെയും വിമോചന പോരാട്ടത്തിന് ഉതകുന്ന, കൃത്യമായ ജനകീയ രാഷ്ട്രീയ പ്രത്യയശാസ്ത്രമൊന്നും സ്വന്തമാ…യിട്ടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഉര്‍ജ്ജം, പ്രതിലോമ പിന്തിരിപ്പന്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, ജാതി മത സാമുദായിക ശക്തികള്‍ നിയന്ത്രിക്കുന്ന വോട്ടു ബാങ്കുകള്‍ ആണ്. തികച്ചും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നതും കലഹിക്കുന്നതും, ശത്രുക്കളും മിത്രങ്ങളും ആകുന്നതും സ്വന്തം നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രം. അതിലപ്പുറം ജനാധിപത്യത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണത ഉള്‍കൊള്ളുന്ന ഒരു അജണ്ടയും അവര്‍ക്കില്ല.
ഈ വിഭാഗം ഇന്നും രാഷ്ട്രീയ മണ്ഡലത്തില്‍ ശക്തമായി നിലകൊള്ളുന്നു എന്നത് നമ്മുടെ മതേതര ജനാധിപത്യ മൂല്യങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നു. അതോടൊപ്പം ജനാധിപത്യ വ്യവസ്ഥിതിക്കകത്ത്, അവകാശങ്ങളുടെയും
ഉത്തരവാദിത്തത്തിന്‍റെതുമായ രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ നമ്മുടെ ജനത എന്ത്മാത്രം പിന്നോക്കം ആണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.
നസര്‍ റ്റീ സീ. ബഹ്രൈന്‍
10 ശത്മാനം പോലും ഇല്ലാത്ത സവര്‍ണ്ണര്‍ക്ക് എത്ര മന്ത്രിമാരുണ്ട്.സവര്‍ണ്ണരുടെ എണ്ണം കൂടിയാല്‍ അത് സമുദായ സന്തുലിത്വസ്ഥ്ക് ഭീഷണിയാകില്ലേ? മുസ്ലിമിനും ഈ രാജ്യത്ത് ജീവിക്കുവാനും ഭരിക്കുവാനും അവകാശമുണ്ട്. അവര്‍ രണ്ടാം തരം പൌരന്മാരല്ല.