കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ മന്ത്രി ഡോ.എം.കെ.മുനീറിനെതിരെ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലാണ് കേരളത്തിലെ തീവ്രവാദം സംബന്ധിച്ച് ഡോ.എം.കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ ആള്‍ മന്ത്രിസഭയില്‍ ഇരുന്നാല്‍ ഔദ്യോഗിക രഹസ്യങ്ങളും കൈമാറില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സോളിഡാരിറ്റി പ്രസിഡണ്ട് ചോദിച്ചു. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും കാലം പൊതു സമൂഹത്തില്‍ നിന്നും മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് മുനീര്‍ വ്യക്തമാക്കണം. വയനാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നിട്ടുണ്ടെങ്കില്‍ അതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും മുനീര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അദ്ദേഹത്തെ പോലെ ഒരാളെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു മുസ്ലീം ലീഗ് വിശദീകരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ബന്ധപ്പെട്ടവര്‍ മന്ത്രി മുനീറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, മതം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം