തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വ്യാഴാഴ്‌ച ആരംഭിച്ച 24-7 കോള്‍ സെന്ററില്‍ ഫോണ്‍ വിളികളുടെ ഒഴുക്ക്. 2.25ലക്ഷം കോളുകളാണ് ഒറ്റദിവസം പ്രവഹിച്ചത്.
എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുളളൂ.ഇതില്‍ 4220 എണ്ണം കോള്‍സെന്ററില്‍ രേഖപ്പെടുത്തി. മേല്‍നടപടി ആവശ്യമുളള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കോളുകള്‍ ഒഴുകിയെത്തി. ഇങ്ങനെയൊരു സംരംഭത്തിന് ആശംസകള്‍ അര്‍പ്പിക്കാനായിരുന്നു ഭൂരിഭാഗം കോളുകളും. നീണ്ട സമയം ക്യൂവില്‍നിന്നാണ് പലരും കയറിപ്പറ്റിയത്. ദീര്‍ഘമായി സംസാരിക്കാനായിരുന്നു പരാതിക്കാര്‍ക്കു താല്‍പര്യം. അനേകം വിദേശ മലയാളികളും വിളിച്ചവരില്‍ പെടുന്നു. ആറു വര്‍ഷം മുന്പ് നവവധുവിനെ കാണാതായ പരാതിയുമായി ഒരു പ്രവാസി മലയാളിയായിരുന്നു കോള്‍സെന്ററിലേയ്ക്ക് ആദ്യം വിളിച്ചത്.
ഏതുസമയത്തും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനാണ് കോള്‍ സെന്റര്‍ തുടങ്ങിയത്. ബി എസ് എന്‍ എല്‍ നമ്പറില്‍ നിന്ന് ടോള്‍ഫ്രീ നമ്പര്‍ ആയി 1076 എന്ന നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാം. മറ്റ് നമ്പറുകളില്‍ നിന്ന് 1800-425-1076 എന്ന നമ്പറിലാണ് പരാതികള്‍ നല്‍കേണ്ടത്. വിദേശത്തുനിന്ന് വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പറിലും വിളിക്കണം. www.keralacm.gov.in എന്ന വെബ്സൈറ്റിലും പരാതി അയക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം