കൊച്ചി: രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതല്‍ ശേഖരത്തിലേക്കായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 360 രൂപ കൂടി 21,080 രൂപ ആയി. ഒരു ഗ്രാമിന് 2,635 രൂപയാണ് ഇന്നത്തെ വില.
അതിനിടെ, കേരളത്തില്‍ ഡിമാന്‍ഡ് ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിവാഹ നടക്കുന്നതു ചിങ്ങമാസത്തിലാണ്. ഇതാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണം. റംസാന്‍ കഴിഞ്ഞതോടെ മുസ്ലീം വിവാഹസീസണും തുടങ്ങിയിട്ടുണ്ട്.
അതേസമയം, അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയുമെന്ന പ്രതീക്ഷിയിലാണ് ഇത്. എന്നാല്‍ സ്വര്‍ണ്ണം ആണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസം ശക്തമായതിനാല്‍ വില തല്ക്കാലം താഴേക്കു പോകാന്‍ സാധ്യത ഇല്ലെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം