കൊച്ചി: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കൊച്ചിയിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. ചന്ദിക പത്രം വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. പത്രത്തിന്റെ ഗവേണിങ്ങ് ബോര്‍ഡി ചെയര്‍മാനും മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെതിരെയും മറ്റു ചിലര്‍ക്കുമെതിരെയുമാണ് പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചത്. രാത്രി എട്ടുമണിയോടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകരില്‍ യൂത്ത് ലീഗിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ചില ഭാരവാഹികളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് നേതാക്കളും പത്രത്തിലെ ചിലരും ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചു വിടുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍