
തിരുവനന്തപുരം : ജീവരാഗം മാസികയുടെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ “ഗ്ലോബൽ പേഴ്സണാലിറ്റി അവാർഡ്” യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. സമീപം നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, കെ. റ്റി. ഡി. സി. ചെയർമാൻ വിജയൻ തോമസ് എന്നിവർ. ഔദ്യോഗിക മേഖലയിൽ എന്ന പോലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലും നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, സാമൂഹ്യ പ്രവര്‍ത്തനം




























