കണ്ണൂര്‍: ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് എം. എല്‍.എക്കും സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജനും നോട്ടീസ്. തളിപ്പറമ്പ് അരിയിലിലെ എം. എസ്. എഫ്. പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വളപട്ടണം പോലീസ് നോട്ടീസ് നല്‍കിയത്. സി. പി. എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. പി. ജയരാജന്‍ 12 നും ടി. വി. രാജേഷ് എം. എല്‍. എ 17 നും അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകണം ഇവരുടെ പങ്കിനെ പറ്റി സി. പി. എം ലോക്കല്‍ സെക്രട്ടറി യു. വി. വേണു പോലീസിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു. ടി.പി. വധവുമായി ബന്ധപെട്ടാണ് വേണുവിനെ കസ്റ്റഡിയില്‍ എടുത്തത്. തളിപ്പറമ്പില്‍ പി. ജയരാജനും ടി. വി. രാജേഷും അക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍