കോഴിക്കോട്: അന്താരാഷ്ട്ര നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങ് സ്ഥാപനമായ ആംവേയുടെ കേരളത്തിലെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിലായി ഒമ്പത് ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നും ചില രേഖകളും ഉല്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അംഗങ്ങളെ കണ്ണിചേര്‍ത്തുകൊണ്ട് ഉല്പന്നങ്ങള് വില്പന നടത്തുന്ന ആംവേക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. അഞ്ചോളം കേസുകള്‍ ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ആരോഗ്യ-സൌന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങള് അടക്കം നിരവധി ഉല്പന്നങ്ങള് ഇവര്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, പോലീസ്, സാമ്പത്തികം