കൊല്ലം: ഗംഗാപ്രസാദ് എന്ന ആനയെ കൊല്ലത്തിനടുത്ത് നാട്ടുകാര്‍ “ബന്ധിയാക്കി”. പ്രദേശത്തെ വലിയ ഒരു തോടിനു കുറുകെ കടക്കുവാനുള്ള ഏക പാലം തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിനു കാരണം ആനയാണെന്ന് കണ്ടെത്തുകയായിരുന്നു. ദുര്‍ബലമായ ഒരു പാലത്തിലൂടെ ആനയെ നടത്തിയതിനെ തുടര്‍ന്നാണ് പൊളിഞ്ഞു വീണതെന്ന് മനസ്സിലായ നാട്ടുകാര്‍ ആനയെയും പാപ്പാന്മാരെയും തടഞ്ഞു വെക്കുകയായിരുന്നു. ഉടമയെത്തി പുതിയ പാലം നിര്‍മ്മിച്ചു നല്‍കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആനയെ വിട്ടു നല്‍കിയത്. ആനയ്ക്കു വേണ്ട ഭക്ഷണം നല്കുവാന് “ബന്ധികള്‍” പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം