മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.
യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.
ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തുവാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, സ്ത്രീ വിമോചനം
ഇത്തരത്തിലുള്ള സംഘടനകള്‍ കേരളത്തിലുള്ളതായി അറിവില്ല. അതിനാല്‍ അവയുടെ നിജസ്ഥിതി അറിയാതെ വാര്‍ത്തകള്‍ കൊടുക്കുന്നത് ശെരിയാണന്ന് തോന്നുന്നില്ല.
ഷെരീഫ് ഏത് ലോകത്താണ് ജീവിക്കുന്നത്?
മുസ്ലിംലീഗ് എന്ന സംഘടന മുസ്ലിം സ്ത്രീകളുടെ ഫണ്ടമെന്‍റെല്‍ റൈറ്റിനെതിരെയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുവാന്‍ പാടില്ല എന്നു മാത്രമല്ല പര്‍ദ്ദ ഇടണമെന്ന് അവര്‍ അവ്യക്തമായി വരെ സ്ത്രീകള്‍ക്കു നിയമം വച്ചിരിക്കുകയാണ്. ഇവയൊക്കെ മുസ്ലിംലീഗ് പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ള കാര്യങ്ങളാണ്.
സ്ത്രീകള്‍ പൊതു പ്രവര്‍ത്തനത്തിലേയ്ക്ക് കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കാത്ത സംഘടനകള്‍ എന്ന് സ്. കുമാര്‍ ആ സംഘടനകളുടെ പേര് എഴുതാതെ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ വിനയം കൊണ്ടാണ്.
സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവരുന്നത് എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. അതുകൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ പുരുഷന്‍റെ അടിമയായി അവന്‍റെ ആട്ടും തുപ്പും സഹിച്ച് മതത്തിന്‍റെ അകത്തളത്തില്‍ കിടക്കേണ്ടിവരുന്നത്.