കോഴിക്കോട്: സംഗീത ആല്‍ബങ്ങളുടെ മറവില്‍ പെണ്‍ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
ആല്‍ബങ്ങളുടെ മറവില്‍ അനാശാസ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.
സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, സിനിമ, സ്ത്രീ