തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.
മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ് ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ് ക്വാളിറ്റി വിഭാഗം മേധാവിയാണ്.
സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.
മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, ബഹുമതി, സാഹിത്യം