ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.
വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, തട്ടിപ്പ്, സിനിമ
വര്‍ത്തമാനത്തില്‍ മാത്രം യൊഗ്യനായിരുന്നാല്‍ പൊര. നാനം കെട്ട പ്രവര്‍തി.