തൃശ്ശൂര്‍ : സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ ശക്തമായ മഴക്കു സാദ്ധ്യത എന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ വരെ വേഗതയില്‍ ശക്ത മായ കാറ്റ് വീശിയേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ പെയ്യും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ഏഴു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു.
മധ്യ പടിഞ്ഞാറന്‍ അറബി ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മധ്യ കിഴക്കന്‍ അറബി ക്കടലില്‍ കർണ്ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും രൂപം കൊണ്ടിട്ടുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- pma