തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ബുധനാഴ്ച മുതൽ വീണ്ടും ആരംഭിക്കും. എല്ലാ പ്രവൃത്തി ദിനങ്ങളിലും മസ്റ്ററിംഗിന് സൗകര്യം ഒരുക്കും. റേഷൻ കാര്‍ഡിലെ അംഗങ്ങൾ എല്ലാവരും നേരിട്ട് എത്തി ഇ- പോസ് യന്ത്രത്തിൽ വിരല്‍ പതിപ്പി പ്പിച്ചു കൊണ്ടാണ് മസ്റ്ററിംഗ് നടത്തേണ്ടത്. റേഷൻ വിഹിതവും സാമൂഹ്യ പെൻഷനും നഷ്ടപ്പെടാതെ കൃത്യമായി ലഭിക്കുവാൻ മസ്റ്ററിംഗ് പൂർത്തിയാക്കണം.
ആദ്യ ഘട്ട മസ്റ്ററിംഗ് സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടക്കും.
കൊല്ലം, ആലപ്പുഴ, പത്തനം തിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ടാം ഘട്ട മസ്റ്ററിംഗ് നടത്തും.
പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ കോട് ജില്ലകളില്‍ മൂന്നാം ഘട്ട മസ്റ്ററിംഗ് ഒക്ടോബര്‍ 3 മുതല്‍ 8 വരെയും നടക്കും.
ഒക്ടോബര്‍ 31 നകം മസ്റ്ററിംഗ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം എന്നാണു സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 31 നു മുൻപായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കും. റേഷന്‍ വിഹിതം കൈ പ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ട് എന്നുറപ്പ് വരുത്തുന്നതിന് കൂടിയാണ് മസ്റ്ററിംഗ്. PRD & Ration Card : eService
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, നിയമം, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം