
തിരുവനന്തപുരം : ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 9 ബുധനാഴ്ച വരെ വ്യാപക മഴ പെയ്യുവാൻ സാദ്ധ്യത എന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത യില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളില്‍ ഇന്ന് (തിങ്കൾ) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും (ചൊവ്വ ബുധൻ ദിവസങ്ങളിൽ) വിവിധ ജില്ലകളിൽ യെല്ലോ – ഓറഞ്ചു അലെർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കു കിഴക്കന്‍ അറബി ക്കടലില്‍ നിലനില്‍ക്കുന്ന ചക്ര വാതച്ചുഴിയും കൊണ്ടാണ് വരും ദിവസങ്ങളിലും ഇടി മിന്നലോടു കൂടിയ അതിതീവ്ര മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നത്. PRESS RELEASE
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 

























 
  
 
 
  
  
  
  
 