സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയ്ക്ക് സാദ്ധ്യത

April 17th, 2011

women-candidates-kerala-epathram

തിരുവനന്തപുരം : സാക്ഷരതയിലും പ്രബുദ്ധതയിലും കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ പൊതു രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ ഏറെ പുരോഗമന ചിന്തയുള്ളവര്‍ പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് തെളിവാണ് ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലായി പ്രധാനപ്പെട്ട ഇരു മുന്നണി കള്‍ക്കുമായി വെറും ഇരുപതോളം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. അതില്‍ തന്നെ പകുതിയിലധികവും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരും.

മത്സരിച്ച ഭൂരിപക്ഷം വനിതാ സ്ഥാനാര്‍ഥികളും വിജയ സാദ്ധ്യത ഉള്ളവരല്ല. ബാക്കി വരുന്നവര്‍ കടുത്ത മത്സരം നേരിടുന്നവരും. പ്രധാന പാര്‍ട്ടികളായ സി. പി. എമ്മും, കോണ്‍ഗ്രസ്സും പത്തില്‍ കുറവ് വനിതാ സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്ത് ഇറക്കിയത്. പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസുകളും വനിതകളെ പരിഗണിച്ചതു പോലുമില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് കുറവാണെങ്കിലും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപറ്റി ആയിരുന്നു. എല്‍. ഡി. എഫ്. ഐസ്ക്രീം വിവാദം ഏറ്റെടുത്തപ്പോള്‍ യു. ഡി. എഫ്. പി. ശശി വിവാദം പ്രധാന വിഷയമാക്കി. കൂടാതെ മുഖ്യമന്ത്രി തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയില്‍ ഇരു മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ഥികള്‍ ഇല്ല. കാസര്‍കോഡ് മണ്ഡലത്തില്‍ ബി. ജെ. പി. ക്ക് വനിതാ സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വിജയ സാദ്ധ്യത ഒട്ടുമില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരു മുന്നണികള്‍ക്കുമായി വെറും രണ്ട് പേര്‍, ഇതില്‍ പേരാവൂരില്‍ സി. പി. എമ്മിന്റെ കെ. കെ. ശൈലജ മാത്രമാണ് വിജയ സാദ്ധ്യതയുള്ള കേരളത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് എതിര്‍ സ്ഥാനാര്‍ഥി. കല്ല്യാശ്ശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ അഡ്വ. ഇന്ദിര പരാജിതരുടെ ലിസ്റ്റിലേക്ക് വിധിക്കപ്പെട്ടരില്‍ പെടും.
വയനാട്ടില്‍ മാനന്തവാടിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി. കെ. ജയലക്ഷ്മി നേരിട്ടത് വടക്കേ വയനാട് എം. എല്‍. എ. ആയ സി. പി. എമ്മിന്റെ ശക്തനായ കെ. സി. കുഞ്ഞിരാമനെയാണ്. ഇവിടെയും കടുത്ത മത്സരം പ്രതീക്ഷിക്കാം.

കോഴിക്കോട് കുറ്റ്യാടിയില്‍ സി. പി. എമ്മിലെ കെ. കെ. ലതിക കടുത്ത മത്സരമാണ് നേരിട്ടത്‌. മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ മുസ്ലീം ലീഗിലെ ടി. എ. അഹമ്മദ് കബീറിനെതിരെ സി. പി. എമ്മിലെ കദീജ മുംതാസും, മഞ്ചേരിയില്‍ ലീഗിലെ തന്നെ അഡ്വ. എം. ഉമ്മറിനെതിരെ സി. പി. ഐ. യിലെ പ്രൊഫ. പി. ഗൌരിയും മത്സരിച്ചു എങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നില്ല.

ഇരു മുന്നണികളിലുമായി വനിതകള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇവിടെ സി. പി. എമ്മിലെ കെ. എസ്. സലീഖയും കോണ്‍ഗ്രസിലെ ശാന്ത ജയറാമുമാണ് മത്സരിച്ചത്. ഉറപ്പായും ഒരു വനിതാ സ്ഥാനാര്‍ഥി ജയിച്ചു വരുന്ന ഒരു മണ്ഡലം ഇതു മാത്രമാണ്.

ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം. എല്‍. എ. കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ഉണ്ണിയാടനെ നേരിട്ടത് സി. പി. എമ്മിലെ അഡ്വ. കെ. ആര്‍. വിജയയാണ്. ഇവിടെ ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷകളില്ല. നാട്ടികയില്‍ സി. പി. ഐ. യുടെ ഗീത ഗോപിയാണ് മത്സരിച്ചത്.

കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ നേരിട്ടത് സി. പി. എമ്മിലെ എം. സി. ജോസഫൈനാണ്. ഇവിടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും യു. ഡി. എഫിനാണ് ഇവിടെ വിജയ സാദ്ധ്യത കല്‍പ്പിക്കുന്നത്.

പീരുമേടില്‍ സി. പി. ഐ. യുടെ ബിജി മോള്‍ക്ക് ഇത്തവണ ജയം എളുപ്പമാകില്ല. ചെങ്ങനൂരില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിനെതിരെ സി. പി. എമ്മിലെ സി. എസ്. സുജാത കടുത്ത മത്സരമാണ് നേരിട്ടത്.

ചേര്‍ത്തലയില്‍ ഇത്തവണ കെ. ആര്‍. ഗൌരിയമ്മ ഏറെ ബുദ്ധിമുട്ടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുജ സൂസന്‍ ജോര്‍ജ്ജ്, ചടയമംഗലത്ത് മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദ കമാല്‍ എന്നിവര്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ സി. പി. എമ്മിലെ ഐഷാ പോറ്റിയും, ചാത്തനൂരില്‍ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും, ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ തന്നെ തങ്കമണി ദിവാകരനും, കോവളത്ത് എല്‍. ഡി. എഫിലെ ജമീല പ്രകാശവും കടുത്ത മത്സര ത്തിനിടയില്‍ നിന്നും രക്ഷപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

കാട്ടാകടയില്‍ കോണ്‍ഗ്രസിലെ എന്‍. ശക്തനെതിരെ കോണ്‍ഗ്രസ് റിബലായി നിന്ന് ഇടതു മുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാളിയും വിജയ പ്രതീക്ഷ തരുന്നില്ല.

ഇത്തവണ ഏതു മുന്നണി അധികാരത്തില്‍ വന്നാലും സ്ത്രീ പ്രാതിനിധ്യം കുറവായിരിക്കുമെന്ന കാ‍ര്യത്തില്‍ സംശയം ഇല്ല. പാര്‍ലിമെന്റില്‍ വനിതാ സംവരണം വേണമെന്ന് വാദിച്ചിരുന്നവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ ഗൌരവത്തില്‍ എടുത്തില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു

September 23rd, 2010

women-candidates-kerala-epathram

തിരുവനന്തപുരം : സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സംവരണം ഏര്‍പ്പെടുത്തിയതോടെ സ്ത്രീകളെ മല്‍സരിപ്പിക്കാന്‍ നിര്‍ബന്ധിതരായ രാഷ്ട്രീയ സംഘടനകള്‍ക്ക്‌ പുതിയ സാമൂഹിക സമവാക്യങ്ങള്‍ തേടേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതേ പറ്റി ഇന്ത്യാ വിഷന്‍ ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍

September 20th, 2010

election-epathramമലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.

യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തു‌വാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു

January 13th, 2009

police-cap-epathram

അമ്പലവയല്‍ : വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി.

ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി. വൈ. എസ്. പി. മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി. ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »


പനി പിടിച്ച കേരളം »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine