Sunday, April 17th, 2011

സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയ്ക്ക് സാദ്ധ്യത

women-candidates-kerala-epathram

തിരുവനന്തപുരം : സാക്ഷരതയിലും പ്രബുദ്ധതയിലും കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ പൊതു രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ ഏറെ പുരോഗമന ചിന്തയുള്ളവര്‍ പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് തെളിവാണ് ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലായി പ്രധാനപ്പെട്ട ഇരു മുന്നണി കള്‍ക്കുമായി വെറും ഇരുപതോളം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. അതില്‍ തന്നെ പകുതിയിലധികവും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരും.

മത്സരിച്ച ഭൂരിപക്ഷം വനിതാ സ്ഥാനാര്‍ഥികളും വിജയ സാദ്ധ്യത ഉള്ളവരല്ല. ബാക്കി വരുന്നവര്‍ കടുത്ത മത്സരം നേരിടുന്നവരും. പ്രധാന പാര്‍ട്ടികളായ സി. പി. എമ്മും, കോണ്‍ഗ്രസ്സും പത്തില്‍ കുറവ് വനിതാ സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്ത് ഇറക്കിയത്. പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസുകളും വനിതകളെ പരിഗണിച്ചതു പോലുമില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് കുറവാണെങ്കിലും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപറ്റി ആയിരുന്നു. എല്‍. ഡി. എഫ്. ഐസ്ക്രീം വിവാദം ഏറ്റെടുത്തപ്പോള്‍ യു. ഡി. എഫ്. പി. ശശി വിവാദം പ്രധാന വിഷയമാക്കി. കൂടാതെ മുഖ്യമന്ത്രി തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയില്‍ ഇരു മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ഥികള്‍ ഇല്ല. കാസര്‍കോഡ് മണ്ഡലത്തില്‍ ബി. ജെ. പി. ക്ക് വനിതാ സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വിജയ സാദ്ധ്യത ഒട്ടുമില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരു മുന്നണികള്‍ക്കുമായി വെറും രണ്ട് പേര്‍, ഇതില്‍ പേരാവൂരില്‍ സി. പി. എമ്മിന്റെ കെ. കെ. ശൈലജ മാത്രമാണ് വിജയ സാദ്ധ്യതയുള്ള കേരളത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് എതിര്‍ സ്ഥാനാര്‍ഥി. കല്ല്യാശ്ശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ അഡ്വ. ഇന്ദിര പരാജിതരുടെ ലിസ്റ്റിലേക്ക് വിധിക്കപ്പെട്ടരില്‍ പെടും.
വയനാട്ടില്‍ മാനന്തവാടിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി. കെ. ജയലക്ഷ്മി നേരിട്ടത് വടക്കേ വയനാട് എം. എല്‍. എ. ആയ സി. പി. എമ്മിന്റെ ശക്തനായ കെ. സി. കുഞ്ഞിരാമനെയാണ്. ഇവിടെയും കടുത്ത മത്സരം പ്രതീക്ഷിക്കാം.

കോഴിക്കോട് കുറ്റ്യാടിയില്‍ സി. പി. എമ്മിലെ കെ. കെ. ലതിക കടുത്ത മത്സരമാണ് നേരിട്ടത്‌. മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ മുസ്ലീം ലീഗിലെ ടി. എ. അഹമ്മദ് കബീറിനെതിരെ സി. പി. എമ്മിലെ കദീജ മുംതാസും, മഞ്ചേരിയില്‍ ലീഗിലെ തന്നെ അഡ്വ. എം. ഉമ്മറിനെതിരെ സി. പി. ഐ. യിലെ പ്രൊഫ. പി. ഗൌരിയും മത്സരിച്ചു എങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നില്ല.

ഇരു മുന്നണികളിലുമായി വനിതകള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇവിടെ സി. പി. എമ്മിലെ കെ. എസ്. സലീഖയും കോണ്‍ഗ്രസിലെ ശാന്ത ജയറാമുമാണ് മത്സരിച്ചത്. ഉറപ്പായും ഒരു വനിതാ സ്ഥാനാര്‍ഥി ജയിച്ചു വരുന്ന ഒരു മണ്ഡലം ഇതു മാത്രമാണ്.

ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം. എല്‍. എ. കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ഉണ്ണിയാടനെ നേരിട്ടത് സി. പി. എമ്മിലെ അഡ്വ. കെ. ആര്‍. വിജയയാണ്. ഇവിടെ ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷകളില്ല. നാട്ടികയില്‍ സി. പി. ഐ. യുടെ ഗീത ഗോപിയാണ് മത്സരിച്ചത്.

കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ നേരിട്ടത് സി. പി. എമ്മിലെ എം. സി. ജോസഫൈനാണ്. ഇവിടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും യു. ഡി. എഫിനാണ് ഇവിടെ വിജയ സാദ്ധ്യത കല്‍പ്പിക്കുന്നത്.

പീരുമേടില്‍ സി. പി. ഐ. യുടെ ബിജി മോള്‍ക്ക് ഇത്തവണ ജയം എളുപ്പമാകില്ല. ചെങ്ങനൂരില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിനെതിരെ സി. പി. എമ്മിലെ സി. എസ്. സുജാത കടുത്ത മത്സരമാണ് നേരിട്ടത്.

ചേര്‍ത്തലയില്‍ ഇത്തവണ കെ. ആര്‍. ഗൌരിയമ്മ ഏറെ ബുദ്ധിമുട്ടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുജ സൂസന്‍ ജോര്‍ജ്ജ്, ചടയമംഗലത്ത് മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദ കമാല്‍ എന്നിവര്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ സി. പി. എമ്മിലെ ഐഷാ പോറ്റിയും, ചാത്തനൂരില്‍ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും, ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ തന്നെ തങ്കമണി ദിവാകരനും, കോവളത്ത് എല്‍. ഡി. എഫിലെ ജമീല പ്രകാശവും കടുത്ത മത്സര ത്തിനിടയില്‍ നിന്നും രക്ഷപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

കാട്ടാകടയില്‍ കോണ്‍ഗ്രസിലെ എന്‍. ശക്തനെതിരെ കോണ്‍ഗ്രസ് റിബലായി നിന്ന് ഇടതു മുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാളിയും വിജയ പ്രതീക്ഷ തരുന്നില്ല.

ഇത്തവണ ഏതു മുന്നണി അധികാരത്തില്‍ വന്നാലും സ്ത്രീ പ്രാതിനിധ്യം കുറവായിരിക്കുമെന്ന കാ‍ര്യത്തില്‍ സംശയം ഇല്ല. പാര്‍ലിമെന്റില്‍ വനിതാ സംവരണം വേണമെന്ന് വാദിച്ചിരുന്നവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ ഗൌരവത്തില്‍ എടുത്തില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

- സ്വന്തം ലേഖകന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine